web analytics

തെക്കേ ഗോപുര നട തുറന്ന് എറണാകുളം ശിവകുമാർ; പൂരങ്ങളുടെ പൂരത്തിന് തുടക്കം

തൃശൂര്‍: ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ തൃശൂര്‍ പൂരത്തിന്റെ വിളംബരം നടന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തള്ളിത്തുറന്നു.

രാവിലെ എറണാകുളം ശിവകുമാര്‍ നെയ്തിലക്കാവില്‍ അമ്മയുടെ തിടമ്പേറ്റി വടക്കുംനാഥ ക്ഷേത്രത്തിലെത്തി വണങ്ങി. പിന്നാലെ തെക്കേഗോപുര വാതില്‍ തുറന്ന് നിലപാട് തറയില്‍ എത്തി മൂന്നുതവണ ശംഖ് ഊതി പൂര വിളംബരം നടത്തി. ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി.

നാളെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരം ആരംഭിക്കും. 11.30നു ബ്രഹ്‌മസ്വം മഠത്തിനു മുന്നില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവു പഞ്ചവാദ്യം. 2.30നു വടക്കുന്നാഥ ക്ഷേത്രത്തിനുള്ളില്‍ ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5.30നു കുടമാറ്റം തുടങ്ങിയ ചടങ്ങുകൾ നടക്കും. പുലര്‍ച്ചെ മൂന്നിനു വെടിക്കെട്ട്. മറ്റന്നാള്‍ രാവിലെ പകല്‍പൂരത്തിനും വെടിക്കെട്ടിനും ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും.

പൂരം കാണാനായി ഈ വര്‍ഷം 18 ലക്ഷംവരെ പേര്‍ എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇത് പ്രകാരം നഗരത്തില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വനിതാ ഉദ്യോഗസ്ഥരടക്കമുള്ള 4000 പോലീസുകാരെയാണ് നിയമിക്കുന്നത്. ദുരന്ത നിവാരണ സേന, അഗ്നിശമന സേന, വൈദ്യസഹായ സംഘങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

Related Articles

Popular Categories

spot_imgspot_img