web analytics

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി; കുവൈത്തിൽ മൂന്നു ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം

നാലുപേരാണ് മുറിയിൽ കിടന്നിരുന്നത്

കുവൈത്ത് സിറ്റി: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന മൂന്നു ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. നാലുപേരാണ് മുറിയിൽ കിടന്നിരുന്നത്.(Three Indian youths died of suffocation in Kuwait)

തീ കത്തിച്ചതിനെ തുടർന്ന് മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ച് അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല. വീട്ടുജോലിക്കാരായ ഇവർ സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം ബാക്കി വന്ന തീക്കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു എന്നാണ് വിവരം.

വാതിൽ അടച്ച് ഉറങ്ങാൻ കിടന്നതോടെ പുക മുറിയിൽ വ്യാപിച്ച് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. ദുരന്തം നടന്ന വഫ്ര മേഖലയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img