web analytics

ആഡംബര കാറിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് എംവിഡി, യാത്രക്കാർക്കും പണി കിട്ടും

ഒരു കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടികൂടിയത്

പത്തനംതിട്ട: ആഡംബര കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റ്. പത്തനംതിട്ട വള്ളക്കടവ് കുമ്പനാട് റോഡിലാണ് സംഭവം. കാർ എംവിഡി കസ്റ്റഡിയിലെടുത്തു.(Illegal practice performance in a moving car MVD seizes luxury car)

ഒരു കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാവിലെ റോഡിൽ നല്ല തിരക്കുള്ള സമയത്താണ് സംഭവം. ഡോറിലൂടെ പുറത്തേക്കിരുന്ന് ഒരാള്‍ ഫോണിലൂടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. യാത്രക്കാരിൽ നിന്ന് പിഴയും ഈടാക്കും.

രണ്ട് പേരെയും നല്ല നടപ്പി‌നായി എടപ്പാളിലുള്ള ഡ്രൈവിം​ഗ് പരിശീലന കേന്ദ്രത്തിലേക്ക് അയക്കുമെന്നും എം വി ഡി അറിയിച്ചിട്ടുണ്ട്. ഒരാൾ പത്തനംതിട്ട കുമ്പഴ സ്വദേശിയും മറ്റൊരാൾ തിരുവല്ല മഞ്ഞാടി സ്വദേശിയുമാണ്. ഇരുവരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

Related Articles

Popular Categories

spot_imgspot_img