web analytics

ഇത് ചരിത്രം… രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെ മറികടന്ന് കേരളം; ഫൈനലിൽ എത്തുന്നത് 74 വർഷങ്ങൾക്ക് ശേഷം

ഗുജറാത്തിനെതിരെയുള്ള സെമി ഫൈനൽ സമനലിയൽ പിരിഞ്ഞതിന് പിന്നാലെ രഞ്ജി ട്രോഫി ഫൈനലിൽ കടന്ന് കേരളം. ആദ്യ ഇന്നിങ്സിൽ നേടിയ രണ്ട് റൺസ് ലീഡാണ് കേരളത്തെ ഫൈനലിൽ എത്തിച്ചത്. നാലം ദിനം സ്റ്റംമ്പ് എടുക്കുമ്പോൾ ഏഴിന് 429 റൺസ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. 161 പന്തിൽ 74 റൺസുമായി ജെ.എം പട്ടേലും 134 പന്തിൽ 24 റൺസുമായി എസ്. ദേശായിയുമായിരുന്നു ക്രീസിൽ.

ഒന്നിന് 222 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഗുജറാത്ത് ഒരു ഘട്ടത്തിൽ കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും എട്ടാം വിക്കറ്റിൽ പട്ടേലും ദേശായിയും പാറ കണക്കെ ഉറച്ച് നിന്നതോടെ ലീഡിലേക്ക് അടുക്കുകയായിരുന്നു. അഞ്ചാം ദിനം ഗുജറാത്ത് 28 റൺസ് നേടുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റ് നേടണമായിരുന്നു. തുടക്കം തന്നെ രണ്ട് വിക്കറ്റ് നേടി കേരളം തിരിച്ചുവന്നു.

അവസാന വിക്കറ്റിൽ അർസാൻ നാഗ്വസ്വല്ല പ്രിയത്സിങ് ജഡേജയും 11 ഓവറോളം ചെറുത്ത് നിന്നു. ഒമ്പത് റൺസാണ് ഇരുവരും പത്താം വിക്കറ്റിൽ ചേർത്തത്. എന്നാൽ ലീഡിന് തൊട്ടരികെ ഷോർട്ട് ലെഗ് ഫീൽഡറുടെ ഹെൽമെറ്റിൽ കൊണ്ട പന്ത് സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന സച്ചിൻ ബേബിയുടെ കയ്യിലെത്തുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ കേരളത്തിന് രണ്ട് റൺസിൻറെ നാടകീയമായ ലീഡ്.

ശേഷിക്കുന്ന രണ്ട് സെഷനിൽ ഗുജറാത്തിന് അവിശ്വസീനീയ പ്രകടനം പുറത്തെടുത്താൽ മാത്രമായിരുന്നു സാധ്യത ഉണ്ടായിരുന്നത്. എന്നാൽ അത്തരത്തിൽ ഒന്നും നടക്കാതിരുന്നതോടെ കേരളം ഫൈനൽ ഉറപ്പിച്ചു. 74 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് കേരളം ഫൈനലിൽ കടക്കുന്നത്. മറ്റൊരു സെമിഫൈനലിൽ മുംബൈയെ തോൽപ്പിച്ച വിദർഭയാണ് ഫൈനലിൽ കേരളത്തിൻറെ എതിരാളികൾ. സ്കോർ വിദർഭ- 383&292, മുംബൈ- 270&325.

നേരത്തെ ഒന്നാം ഇന്നിങ്സിൽ 177 റൺസ് നേടിയ അസ്ഹറാണ് കേരളത്തിൻറെ ടോപ് സ്കോറർ. 341 പന്തുകൾ ചെറുത്ത് നിന്ന അസ്ഹറുദ്ദീൻ 20 ഫോറുകളും ഒരു സിക്‌സറുമടിച്ചാണ് 177 റൺസ് സ്വന്തമാക്കിയത്. ഗുജറാത്ത് ബൗളർമാർക്കൊന്നും അദ്ദേഹം പുറത്താക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ സച്ചിൻ ബേബി 69 റൺസും സൽമാൻ നിസാർ 52 റൺസും സ്വന്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിൽ

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന...

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

Related Articles

Popular Categories

spot_imgspot_img