web analytics

കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരന് പീഡനം; വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് അറബിക് കോളേജ് ഹോസ്റ്റലിലാണ് പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.

കോളേജ് വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22), വിവരം മറച്ചുവെച്ചതിന് അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

സംഭവമറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതിരുന്നത് കൂടാതെ ഇയാൾ കുട്ടിയെ മർദിച്ചതായും വൈസ് പ്രിൻസിപ്പലായ റഫീഖിൻറെ മേലുള്ള പരാതിയിലുണ്ട്. ഹോസ്റ്റലിൽനിന്നു വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ കല്ലമ്പലം പൊലീസിൽ പരാതി നല്കി. കുട്ടിയിൽനിന്ന് മൊഴിയെടുത്ത പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img