web analytics

അലൻ വാക്കറിന്‍റെ പരിപാടിക്കിടെ മോഷണം; ഫോണുകൾ കടത്തിയത് മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്കെന്ന് പോലീസ്

കൊച്ചി: ഡിജെ അലൻ വാക്കറിന്‍റെ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ നഷ്ടമായ സംഭവത്തിൽ മോഷണം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തിയതായാണ് പോലീസ് പറയുന്നത്. ഫോണുകൾ ട്രാക്ക് ചെയ്തതിലൂടെയാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്.(Theft during Alan Walker’s show)

പരിപാടിക്കിടെ 38 ഫോണുകളാണ് മോഷണം പോയെന്ന പരാതി ലഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സൺ ബേൺ അറീന ഫീറ്റ് അലൻ വാക്കർ സം​ഗീതനിശ കൊച്ചിയില്‍ നടന്നത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം 10 ന​ഗരങ്ങളിൽ നടത്തുന്ന സം​ഗീത പരിപാടിയിലൊന്നായിരുന്നു ഇത്.

തുറന്ന വേദിയിൽ ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img