web analytics

അപ്പീൽ നൽകണമെങ്കിൽ ഇരട്ടി ഫീസ്, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ച്; സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൽ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സര അപ്പീലിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി ചുരുക്കി. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ​ഗ്രൂപ്പ് അടക്കം അഞ്ചെണ്ണമാക്കി ചുരുക്കിയത്.(School Art Festival; The appeal fee has been doubled)

കൂടാതെ ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്കൂളുകളിൽ നിന്ന് നൽകേണ്ട വിഹിതവും ഉയർത്തിയിട്ടുണ്ട്. നിലവിൽ ജനറൽ, സംസ്കൃതം, അറബിക് കലോത്സവങ്ങളിൽ ഓരോന്നിലും രണ്ട് ​ഗ്രൂപ്പ് ഇനങ്ങൾ അടക്കം പരമാവധി അഞ്ച് ഇനങ്ങളിലും മത്സരിക്കാമായിരുന്നു. എന്നാൽ ഇനി എല്ലാ കലോത്സവങ്ങളിലുമായി മൂന്ന് വ്യക്തി​ഗത ഇനങ്ങളിലും 2 ​ഗ്രൂപ്പ് ഇനങ്ങളിലും മാത്രമാകും പങ്കെടുക്കാവുക.

കലോത്സവ മത്സരങ്ങൾ സംബന്ധിച്ച അപ്പീൽ നൽകുന്നതിനുള്ള ഫീസ് സ്കൂൾ തലത്തിൽ 500ൽ നിന്ന് 1000 ആക്കി. ഉപജില്ലാ തലത്തിൽ 1000 രൂപയിൽ നിന്ന് 2000 ആയും ജില്ലയിൽ 2000ത്തിൽ നിന്ന് 3000 ആയും ഉയർത്തി. സംസ്ഥാന തലത്തിൽ അപ്പീൽ നൽകാനുള്ള ഫീസ് 2500ൽ നിന്ന് 5000 രൂപയായും വർധിപ്പിച്ചു. ജില്ലാതല അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിൽ കെട്ടിവെക്കേണ്ട നിരതദ്രവ്യം 5000ത്തിൽ നിന്ന് 10,000 രൂപയാക്കി. ജില്ലാതല വിജയിയേക്കാൾ ഉയർന്ന സ്കോർ ലഭിച്ചില്ലെങ്കിൽ തുക തിരിച്ചു ലഭിക്കില്ല.

ഇവരയ്ക്കുപുറമെ ഈ വർഷത്തെ കലോത്സവത്തിൽ അഞ്ച് പുതിയ മത്സര ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മം​ഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവയാണ് പുതിയ ഇനങ്ങൾ. ജനുവരി ആദ്യമായിരിക്കും തിരുവനന്തപുരത്ത് കലോത്സവം നടക്കുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img