web analytics

കുഞ്ഞിനു മുലയൂട്ടുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി യുവാവ്: പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

വീട്ടിൽവച്ച് കുഞ്ഞിന് മുലയൂട്ടുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചി സ്വദേശി നിഷാന്താണ് പിടിയിലായത്. The young man captured the footage of the woman who was breastfeeding and arrested

ഇന്നലെ രാത്രി 2.30നാണ് സംഭവം.യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന യുവതിയുടെ ദൃശ്യം വീടിന്റെ മതിൽചാടിക്കടന്ന് വന്ന നിഷാന്ത്, തുറന്നിട്ട ജനാലയിലൂടെ മൊബൈലിൽ പകർത്തുകയായിരുന്നു. മൊബൈൽ ഫ്ലാഷ് ലൈറ്റ് കണ്ട് ഭയന്ന് യുവതി നിലവിളിച്ചതോടെ പ്രതി ​ഓടി രക്ഷപ്പെട്ടു.

തുടർന്ന് വീട്ടുകാർ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിഷാന്തിനെ പിടികൂടിയത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പിടിച്ചുപറി, മാലപൊട്ടിക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെയുള്ള സ്റ്റേഷനുകളിൽ വിവിധകേസുകളിൽ പ്രതിയാണ് നിഷാന്ത്.

ഫോട്ടോ എടുക്കാൻ ഉപയോഗിച്ച മൊബെൽ ഫോൺ പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കാപ്പ ചുമത്തി കേസെടുക്കും.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന്...

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img