web analytics

ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരം കൂടിയ പോത്ത്! 5 വയസ്സ് മാത്രം പ്രായം, ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ‘കിംഗ് കോങ്’

ന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരം കൂടിയ പോത്തിനെ പ്രഖ്യാപിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ്. അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ‘കിംഗ് കോങ്’ എന്ന പോത്താണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 185 സെ.മീ ഉയരമാണ് കിംഗ് കോങ്ങിനുള്ളത്.

തായ്‌ലൻഡിലെ നഖോൺ റാച്ചസിമയിലെ നിൻലാനി ഫാമിൻറെ ഉടമസ്ഥതയിലുള്ള പോത്താണ് ഇത്. പ്രായപൂർത്തിയായ മറ്റു പോത്തുകളെ വെച്ച് നോക്കുമ്പോൾ 20 ഇഞ്ച് ഉയരം കൂടുതൽ ഉണ്ട് കിംഗ് കോങിന്. 2021 ഏപ്രിൽ 1-ന് ജനിച്ച നിമിഷം മുതൽ ഇവന്റെ ഉയരം ശ്രദ്ധയാകർഷിച്ചിരുന്നു.

കിംഗ് കോങിനെ പരിപാലിക്കുന്ന ചെർപട്ട് വുട്ടിക്കും പറയാനുള്ളത് ഇത് തന്നെയാണ്. നിൻലാനി ഫാമിലാണ് കിംഗ് കോങിന്റെ ജനനം. അവൻറെ അമ്മയും അച്ഛനും ഇപ്പോഴും നിൻലാനി ഫാമിൽ തന്നെയുണ്ട്. ദിനചര്യകളിൽ കൃത്യത പുലർത്തുന്ന പ്രകൃതക്കാരനാണ് കിങ്‌കോങ്.പ്രഭാത കർമ്മങ്ങൾ എല്ലാ ദിവസവും രാവിലെ ആറുമണിക്ക് തന്നെ ആരംഭിക്കും. ഉറക്കം ഉണർന്നാൽ ആദ്യം തന്നെ കുളത്തിൽ നീണ്ട ഒരു കുളി പാസാക്കും, ശേഷമാണ് ഭക്ഷണ കാര്യങ്ങൾ.

ദിവസം 35 കിലോഗ്രാം ഭക്ഷണം വേണം ഈ അഞ്ചു വയസ്സുകാരന്. വൈക്കോൽ, ചോളം, വാഴപ്പഴം എന്നിവയാണ് ഇവന്റെ ഇഷ്ട ഭക്ഷണങ്ങൾ. വലുപ്പക്കാരനാണെങ്കിലും ആളൊരു ശാന്തനാണ്. അതുകൊണ്ടു തന്നെ ഫാമിൽ അവൻറെ വിളിപ്പേര് വലിയ മര്യാദക്കാരൻ എന്നർത്ഥം വരുന്ന ‘യെനും’ എന്നാണ്. കാലുകൾകൊണ്ട് മണ്ണിൽ മാന്തി കുഴി ഉണ്ടാക്കുന്നതും, ആളുകളോടൊപ്പം ഓടി കളിക്കുന്നതുമാണ് ഇവന്റെ ഇഷ്ട വിനോദങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

Related Articles

Popular Categories

spot_imgspot_img