web analytics

പരേതനായ പ്രതി 29 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ; മുൻ നേവി ഉദ്യോഗസ്ഥനാണ് പിടിയിലായ കോശി ജോൺ


ഹരിപ്പാട്: മരിച്ചെന്ന് കരുതിയിരുന്ന പ്രതി 29 വർഷത്തിന് ശേഷം പൊലീസിന്‍റെ പിടിയിലായി. The suspect, who was thought to be dead, was caught by the police after 29 years

വിവാഹത്തട്ടിപ്പിനും ആൾമാറാട്ടത്തിനും ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യം നേടി ഒളിവിൽ പോയ മുതുകുളം തെക്ക് കൊല്ലംമുറിത്തറയിൽ കോശി ജോണിനെയാണ് (സാജൻ-57) കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്.

1995, 98 വർഷങ്ങളിൽ ഇയാൾക്കെതിരെയെടുത്ത രണ്ടു കേസുകളിലായി ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നര വർഷമാണ് തടവു ശിക്ഷ വിധിച്ചത്. 

പിന്നീട്, ജാമ്യം നേടിയ പ്രതി എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. ഇതിനിടെ, ഇയാൾ മരിച്ചതായും അഭ്യൂഹമുണ്ടായി.

മുൻ നേവി ഉദ്യോഗസ്ഥനാണ് കോശി ജോൺ. പിന്നീട്, ഈ ജോലി ഉപേക്ഷിക്കുകയായിരുന്നു. വിവിധ ഭാഷകൾ സംസാരിക്കാനറിയാം. വടക്കേ ഇന്ത്യയിലും കേരളത്തിലുമായി മാറിമാറിയാണ് താമസിച്ചുവന്നിരുന്നത്. 

ചേർത്തല പൊലീസ് സ്റ്റേഷനിലും സ്ത്രീയുടെ പരാതിയിന്മേൽ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. കനകക്കുന്ന് ഇൻസ്പെക്ടർ എസ്. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ട്രെയിനിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഏറെക്കാലമായി പിടികിട്ടാതിരിക്കുന്ന പ്രതികളെ പിടികൂടാനുള്ള ജില്ല പൊലീസ് മേധാവി മോഹനചന്ദ്രൻ നായരുടെ നിർദേശത്തെ തുടർന്നാണ് കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടൻ അന്വേഷണസംഘം രൂപവത്കരിച്ചത്. 

എസ്.ഐ. ധർമരത്‌നം, എ.എസ്.ഐ. സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ്, അനിൽകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു 

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു തൃശൂർ: ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ...

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ചതിന് പിന്നാലെ ഹൃദയസ്തംഭനത്തെ...

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍ പാലക്കാട്: 14 കാരിയുടെ...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

Related Articles

Popular Categories

spot_imgspot_img