web analytics

നിരവധി തവണ ഹോൺ അടിച്ചിട്ടും ട്രാക്കിൽ നിന്നും മാറാതെ കൈകൾ കോർത്ത് പിടിച്ച് സഹോദരിമാർ; ഒടുവിൽ ഒരുമിച്ച് മരണം വരിച്ചു…!

നിരവധി തവണ ഹോൺ അടിച്ചിട്ടും ട്രാക്കിൽ നിന്നും മാറാതെ കൈകൾ കോർത്ത് പിടിച്ച് സഹോദരിമാർ; ഒടുവിൽ ഒരുമിച്ച് മരണം വരിച്ചു

കൈകൾ കോർത്ത് പിടിച്ച് ഓടുന്ന ട്രെയിനിന് മുന്നിൽ നിന്ന് രണ്ട് പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്തു എന്ന അതീവ ദുഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഇവരുവരും വീട്ടില്‍ നിന്നുമിറങ്ങിപ്പോയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദിൽ നിന്നുള്ള ബന്ധുക്കളായ പെൺകുട്ടികൾ കൽക്കയിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന നേതാജി എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

ഉത്തർപ്രദേശിലെ താന മഖൻപൂർ പ്രദേശത്തെ ജെബ്ദയിൽ താമസിക്കുന്ന 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ രശ്മി യാദവ് (18), സഹോദരിയും 11-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ മുസ്കൻ (17) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ജി‌ആർ‌പി സംഘം രശ്മിയുടെ സഹോദരൻ മോഹിത് യാദവിനെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്.

ട്രാക്കില്‍ കൈകൾ കോർത്ത് പിടിച്ച് രണ്ട് പെണ്‍കുട്ടികൾ നില്‍ക്കുന്നത് കണ്ട് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് നിരവധി തവണ ഹോണ്‍ മുഴക്കിയെങ്കിലും ഇരുവരും ട്രാക്കില്‍ നിന്നും മാറാന്‍ കൂട്ടാക്കിയില്ല.

ഇടിയുടെ ആഘോതത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്), ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജി‌ആർ‌പി) എന്നിവയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹ ഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

‘എന്നെ രക്ഷിക്കൂ’ എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ കാമുകന് സന്ദേശം; പിന്നാലെ 18 കാരിയെ കൊലപ്പെടുത്തി അച്ഛനും അമ്മാവനും..!

ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയില്‍ 18 കാരിയായ ചന്ദ്രിക ചൗധരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം പൊലീസ് ദുരഭിമാനക്കൊലയായി സ്ഥിരീകരിച്ചു.

‘എന്നെ രക്ഷിക്കൂ’ എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ കാമുകന് അയച്ചതിന് മണിക്കൂറുകള്‍ക്കകം കൊലപാതകം നടന്നു.

ചന്ദ്രികയും ഹരീഷ് ചൗധരിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാല്‍ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്ത്, മറ്റൊരു വിവാഹാലോചന മുന്നോട്ട് വെച്ചു.

വിവാഹം സംബന്ധിച്ച വിവരം ചന്ദ്രിക ഹരീഷിനെ അറിയിക്കുകയും, ജീവന് അപകടമാണെന്ന് മനസ്സിലാക്കിയ അവള്‍ തന്നെ കൂട്ടിക്കൊണ്ട് പോകണമെന്ന് ഹരീഷിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഈ സന്ദേശത്തിന് പിന്നാലെ ചന്ദ്രികയെ വീട്ടില്‍വച്ച് അച്ഛനും അമ്മാവനും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി ഉറക്കിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തുടക്കത്തില്‍ കുടുംബം ഇത് ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. സംഭവത്തിന് മുമ്പ് ചന്ദ്രിക ഹരീഷിനൊപ്പം വീട്ടില്‍ നിന്ന് പോയിരുന്നെങ്കിലും, കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അവളെ കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.

ഹരീഷ് കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു, പക്ഷേ വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ചന്ദ്രിക കൊല്ലപ്പെട്ടു.

മരണത്തിന് ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാതെയും സഹോദരന് മരണം അറിയിക്കാതെയും കുടുംബം വേഗത്തില്‍ ദഹനച്ചടങ്ങ് പൂര്‍ത്തിയാക്കിയതായി പൊലീസ് കണ്ടെത്തി.

ഹരീഷിന്റെ പരാതിയെ തുടര്‍ന്നാണ് കൊലപാതകത്തില്‍ അച്ഛന്റെയും അമ്മാവന്റെയും പങ്ക് വെളിവായത്.


spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

26-കാരനുമായുള്ള ആ അനുഭവം മനോഹരമായിരുന്നു! പരമ്പരാഗത പ്രണയബന്ധങ്ങളോട് നോ പറഞ്ഞ് ഹോളിവുഡ് സുന്ദരി ചാർലീസ് തെറോൺ

26-കാരനുമായുള്ള ആ അനുഭവം മനോഹരമായിരുന്നു! പരമ്പരാഗത പ്രണയബന്ധങ്ങളോട് നോ പറഞ്ഞ് ഹോളിവുഡ് സുന്ദരി...

പ്രതീക്ഷിച്ചതിലും ഇരട്ടി അതിഥികൾ വന്നു; കല്യാണസദ്യയിൽ വയറിളക്കമരുന്ന് കലർത്തി വധുവിന്റെ പിതാവ്!

പ്രതീക്ഷിച്ചതിലും ഇരട്ടി അതിഥികൾ വന്നു; കല്യാണസദ്യയിൽ വയറിളക്കമരുന്ന് കലർത്തി വധുവിന്റെ പിതാവ്! പാറ്റ്ന:...

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ...

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ കെട്ടിടത്തിൽ 38-കാരന്റെ മൃതദേഹം കണ്ടെത്തി

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ...

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ മൂന്ന് പ്രമുഖർ! ഗ്രൂപ്പ് പോര് മുറുകുന്നു

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ...

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ പാലക്കാട്: പണം...

Related Articles

Popular Categories

spot_imgspot_img