web analytics

15 ലക്ഷം രൂപയ്ക്ക് കേന്ദ്ര സർക്കാർ ജോലി ! തട്ടിപ്പുമായി അധ്യാപികയായ ഡിവൈഎഫ്ഐ നേതാവ്; പത്തു ദിവസം മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് നേതാക്കൾ ; കൂടുതൽ പരാതികൾ ഉയർന്നേക്കുമെന്ന് സൂചന

കാസർകോട്: ഡിവൈഎഫ്ഐ മുൻ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പിൽ കൂടുതൽപേർ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ പൊലീസ്.The police suspect that more people may have been involved in the employment fraud of the former DYFI leade

ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന സച്ചിത റൈക്കെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്.

ജോലി വാ​ഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചെന്ന കുമ്പള കിദൂർ സ്വദേശി നിഷ്മിത ഷെട്ടിയുടെ പരാതിയിലാണ് അധ്യാപികയായ നേതാവിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർ യുവതിയുടെ തട്ടിപ്പിന് ഇരയായിരിക്കാം എന്ന നി​ഗമനത്തിലാണ് പൊലീസ്.

മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയാണ് ബൽത്തക്കല്ല് സ്വദേശിയായ സച്ചിതാ റൈ. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയായണ് സച്ചിത.

കേന്ദ്ര സർക്കാർ സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ നിഷ്മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങിയത്. സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്‌മിത പറയുന്നു.

സച്ചിതയെ 10 ദിവസം മുമ്പ് പുറത്താക്കിയതായി കാസർകോട് ജില്ലാ ഡിവൈഎഫ്ഐ കമ്മിറ്റി അറിയിച്ചു. 2023 മെയ് 31 നും ഓഗസ്റ്റ് 23 നും ഇടയിൽ ബാങ്ക് വഴിയും ജിപേ വഴിയും ഒന്നിലധികം ഇടപാടുകളിലൂടെ 15.05 ലക്ഷം രൂപ കൈമാറിയെന്നും പരാതിയിൽ പറയുന്നു. കടം വാങ്ങിയും ആഭരണങ്ങൾ പണയം വെച്ചുമാണ് പണം സംഘടിപ്പിച്ച് നൽകിയത്. ജോലി നൽകിയില്ലെങ്കിൽ പണം തിരികെ നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.

റായിക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നേക്കുമെന്നാണ് പൊലീസ് കരുതുന്നത്. എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ സ്ഥിരം ജോലി നേടുന്നതിന് മുമ്പ് റായി ഗവ.എച്ച്.എസ്.എസ് അംഗടിമൊഗറിൽ അഡ്‌ഹോക്ക് അധ്യാപകയായി ജോലി ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img