web analytics

നാട്ടിലും വിദേശത്തും ജീവകാരുണ്യപ്രവർത്തനങ്ങൾ; മരണശേഷവും ജീവനേകിയത് നാലു പേർക്ക്; കണ്ണുകളും വൃക്കകളും ദാനം ചെയ്ത് നജീബ് യാത്രയായി

കോഴിക്കോട്: ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചിരുന്ന നജീബിൻറെ അവയവങ്ങൾ ഇനി നാല് കുടുംബങ്ങൾക്ക് പുതുജീവൻ നൽകും. മസ്തിഷ്‌ക മരണത്തെ തുടർന്ന് മരിച്ച മലപ്പുറം മഞ്ചേരി സ്വദേശിയായ 46കാരൻ നജീബിൻറെ അവയവങ്ങളാണ് ദാനം ചെയ്തത്.

നജീബിൻറെ കണ്ണുകൾക്ക് മരണശേഷവും കാഴ്ച മങ്ങില്ല. വൃക്കകളും മറ്റൊരാൾക്ക് ജീവിതത്തിലേക്ക് നടന്നുകയറാൻ കരുത്ത് നൽകും. രണ്ട് വൃക്കകളും, രണ്ട് നേത്ര പടലങ്ങളുമാണ് കേരള സർക്കാറിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎൻഒഎസ്) വഴി ദാനം ചെയ്തത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേയും, കോഴിക്കോട് മെഡിക്കൽ കോളജിലേയും രോഗികൾക്കാണ് വൃക്കകൾ നൽകിയത്. കണ്ണുകൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ രോഗികൾക്കും.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നജീബിൻറെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തലകറക്കം പോലുള്ള ചില അസ്വസ്ഥതകൾ കണ്ടതിനെ തുടർന്നാണ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നജീബ് ചികിത്സ തേടിയത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും തലയിലെ അനിയന്ത്രിത രക്തസ്രാവം മൂലം നില ഗുരുതരമായിരുന്നു.

വൈകാതെ മസ്തിഷ്‌ക മരണവും സ്ഥിരീകരിച്ചു. നാട്ടിലും വിദേശത്തെ ജോലി സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവർത്തനത്തിൽ ഉൾപ്പെടെ മുന്നിൽ നിന്ന നജീബിൻറെ മരണം തങ്ങൾക്ക് നികത്താൻ പറ്റാത്ത വിടവാണെങ്കിലും, ജീവിതത്തിൽ ഒരിക്കൽപോലും കാണാത്ത മനുഷ്യർക്ക് നജീബ് കാരണം പുതുവെളിച്ചമേകാൻ പറ്റിയാൽ അത് വലിയ സത്കർമമമായി കാണുന്നതുകൊണ്ടാണ് അവയവങ്ങൾ ദാനം നൽകാൻ തയാറായതെന്ന് കുടുംബം പറയുന്നു.

മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും നിയമപ്രശ്ങ്ങളുമാണ് പലരെയും മരണാനന്തര അവയവദാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതായി മനസ്സിലാക്കാൻ പറ്റുന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവിയായ ഡോ. വേണുഗോപാലൻ പറഞ്ഞു. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് ആശുപത്രിയിലെ ഡോക്‌ടർമാരെക്കൂടാതെ സർക്കാർ പാനലിലുള്ള രണ്ട് വിദഗ്‌ധ ഡോക്ട‌ർമാർ അടക്കമുള്ള സംഘം പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കിയാണ് മരണം സ്ഥിരീകരിക്കാറുള്ളത്. അവയവദാനം തീർത്തും സാമ്പത്തിക നേട്ടമില്ലാത്ത സത്കർമ്മവുമാണ്. സർക്കാരിൻറെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ മുൻഗണന പ്രകാരമാണ് സ്വീകർത്താവിനെ തിരഞ്ഞെടുക്കുന്നത്.

ഇന്ന്, ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനം കൂടുന്ന പ്രവണതയാണുള്ളത്. എന്നാൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനത്തിന് സമൂഹം കൂടുതൽ പ്രോത്സാഹനം നൽകണമെന്നും സർക്കാരിൻറെ പോർട്ടലിൽ വൃക്കമാറ്റിവെക്കലിനു മാത്രമായി ആയിരത്തിലധികം പേർ ഇപ്പോഴും രജിസ്റ്റർ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫൽ ബഷീർ പറഞ്ഞു. ദൈവ വിധിയിൽ പകച്ചുനിൽക്കുന്ന സമയത്തും ഉചിതമായ തീരുമാനമെടുത്ത് നാലുപേർക്ക് പുതുജീവൻ നൽകാൻ കാരണക്കാരായ നജീബിൻറെ മക്കളും സഹോദരനും മറ്റു കുടുംബാംഗങ്ങളും സമൂഹത്തിന് മാതൃകയുമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary

The organs of Najeeb, a native of Malappuram Mancheri, who died due to brain death, were donated

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img