web analytics

ഹണിമൂണിനായി മേഘാലയയിലേക്ക് പോയത് കൊല്ലനുറച്ച് തന്നെ;അതൊരു ക്വട്ടേഷൻ കൊലപാതകം; ഭാര്യ അടക്കം നാല് പേർ പിടിയിൽ

ന്യൂഡൽഹി: ഇൻഡോറിൽ നിന്ന് കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കാട്ടിനുള്ളിൽ ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെ കൊലപ്പെടുത്തിയത് സ്വന്തം ഭാര്യയാണെന്നാണ് പുറത്തുന്ന പ്രാഥമിക വിവരം.

എന്നാൽ ഇത് ക്വട്ടേഷൻ നൽകിയുള്ള കൊലപാതകമാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. മേഘാലയയിലേക്കാണ് ഇരുവരും ഹണിമൂണിന് പോയത്. പിന്നീട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇവർ മടങ്ങിവന്നില്ല.

ഇതോടെ കുടുംബം ഇവരെ അന്വേഷിച്ചിറങ്ങി. നവദമ്പതികളെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് ആദ്യം കരുതിയത്. ഉത്തർപ്രദേശിലെ ഗാസിപുരിൽ നിന്നാണ് സോനം രഘുവൻഷി എന്ന യുവതിയാണ് നിലവിൽ പൊലീസ് പിടിയിലായത്.

28കാരനായ രാജ രഘുവൻഷിയെ കൊലപ്പെടുത്തി എന്നാണ് സോനം പൊലീസിനോട് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. രാജയുടെ മൃതദേഹം ജൂൺ രണ്ടിന് മേഘാലയയിലെ ഉൾവനത്തിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. എന്നാൽസോനത്തിന് എന്താണ് സംഭവിച്ച് എന്നറിയില്ലായിരുന്നു.

ഇവർ ജീവനോടെയുണ്ടോ എന്നടക്കം പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെ സോനം വീട്ടുകാരെ വിളിച്ച് താൻ ഗാസിപുരിലുണ്ട് എന്ന് പറഞ്ഞതോടെ ഇവിടെയെത്തിയ പൊലീസ് സംഘത്തോട് താൻ ഭർത്താവിനെ കൊലപ്പെടുത്തി എന്ന് സോനം കുറ്റംസമ്മതിക്കുകയായിരുന്നു.

ഭർത്താവിനെ കൊല്ലാൻ സോനം നേരത്തെ ക്വട്ടേഷൻ കൊടുത്തിരുന്നു എന്ന വിവരമാണ് മേഘാലയ ഡിജിപി മാധ്യമങ്ങളോട് പങ്കുവച്ചിരിക്കുന്നത്. കേസിൽ നാലുപേർ ഇതുവരെ പിടിയിലായിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

ഒരാൾകൂടി പിടിയിലാകാനുണ്ട്. നേരത്തെ ഒരു ടൂറിസ്റ്റ് ഗൈഡ് കാണാതായ ദമ്പതികളെ മറ്റ് മൂന്നുപേർക്കൊപ്പം കണ്ടിരുന്നതായി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരുവായത്.

ഹണിമൂണിനു പോയവരെ സോഹ്റ (ചിറാപ്പുഞ്ചി) ഭാഗത്തുവച്ച് കാണാതായി എന്ന വിവരമാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. മേയ് 23നായിരുന്നു ഇത്. പ്രദേശത്ത് നിന്ന് ഇവർ വാടകയ്ക്കെടുത്ത സ്കൂട്ടർ കണ്ടെത്തിയിരുന്നു.

പാർക്കിങ് സ്ലോട്ടിൻറെ ഭാഗത്തുനിന്ന് കിലോമീറ്ററുകൾ മാറിയാണ് സ്കൂട്ടർ കണ്ടെത്തിയത്. താക്കോലടക്കം സ്കൂട്ടറിലുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img