സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ടൂറിസം മേഖലയിൽ തിരിച്ചടി ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചിക്കുന്നത്. വർഷം 12 പ്രവർത്തനങ്ങൾ നഷ്ടമാകുന്നതിലൂടെ വരുമാനത്തിൽ കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് വിലയിരുത്തൽ. ഡ്രൈ ഡേ മൂലം ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ നിന്നും കേരളത്തെ ഒഴിവാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതും തീരുമാനത്തിന് ആക്കം കൂട്ടും.
ബാർ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞതവണ ഡ്രൈ ഡേ മാറ്റാൻ ആലോചിച്ചില്ലെങ്കിലും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ചെറുകിട ബിവറേജ് വില്പനശാലകൾ ലേലം ചെയ്യുക, മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും നിർദ്ദേശങ്ങളിൽ ഉണ്ട്. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷമാകും മദ്യനയത്തിൽ അന്തിമ രൂപമാകുക.