web analytics

വൈഭവ് സൂര്യവൻഷി; ഐപിഎൽ താരലേലത്തിൽ പതിമൂന്നുകാരനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്; പ്രായ തട്ടിപ്പ് ആരോപിച്ചവർക്ക് മറുപടിയുമായി പിതാവ്

ഐപിഎൽ താരലേലത്തിൽ പതിമൂന്നുകാരൻ സ്വന്തമാക്കിയത് അവിശ്വസനീയനേട്ടം. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ ബീഹാർ സ്വദേശി വൈഭവ് സൂര്യവൻഷിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ക്രിക്കറ്റ് ആരാധകർക്കിടയിൽ വൻ ചർച്ചയായിരിക്കുകയാണ് ഈ നേട്ടം. ഒരു ഐപിഎൽ ടീമിൻ്റെ ഭാഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 13 വർഷവും 243 ദിവസവുമാണ് വൈഭവിന്റെ പ്രായം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ താരം ഗസൻഫറിൻ്റെ റെക്കോർഡാണ് വൈഭവ് തകർത്തെറിഞ്ഞത്. 1.1 കോടി രൂപയ്ക്കാണ് ബീഹാർ സ്വദേശി വൈഭവ് രാജസ്ഥാൻ റോയൽസിൻ്റെ ഭാഗമാകുന്നത്. ഡൽഹി ക്യാപിറ്റലും വൈഭവ്നായി രംഗത്തുണ്ടായിരുന്നു. വാശിയേറിയ ലേലത്തിന് ഒടുവിലാണ് രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന രാജസ്ഥാൻ വൈഭവിനെ സ്വന്തമാക്കിയത്.

വൈഭവ് വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാൻ (13 വർഷം, 288 ദിവസം) എന്ന നേട്ടവും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ചെന്നൈയിൽ ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റിൽ 62 പന്തിൽ 104 റൺസടിച്ചാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്. ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാൻ്റോയുടെ 14 വർഷവും 241 ദിവസവും എന്ന റെക്കോർഡാണ് വൈഭവ് അന്ന് തകർത്തത്.

അതേസമയം ഒരു വിഭാഗം ആളുകൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വൈഭവിൻ്റെ യഥാർത്ഥ പ്രായം 15 ആണെന്നാണ് വിമർശകരുടെ അവകാശവാദം. എന്നാൽ ഇതിനെതിരെ പിതാവ് സഞ്ജീവ് സൂര്യവൻഷി രംഗത്തെത്തി.

എട്ടര വയസുള്ളപ്പോഴാണ് വൈഭവ് ആദ്യമായി ബിസിസിഐയുടെ പ്രായപരിശോധനയിൽ പങ്കെടുത്തതെന്നും ഇപ്പോൾ അണ്ടർ 19 ടീമിൽ വരെയെത്തി. ആരോപണങ്ങളെ ഭയക്കുന്നില്ല. കുറ്റപ്പെടുത്തുന്നവർക്ക് ആർക്ക് വേണമെങ്കിലും പ്രായം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

കോമഡി താരത്തെ സ്ഥാനാർഥിയാക്കിയിട്ട് എന്ത് കാര്യമാണെന്നു തോമസ് ഐസക്ക്: സംസ്കാരം സമരം ചെയ്താൽ കിട്ടില്ലെന്ന് പിഷാരടിയുടെ മറുപടി

ഐസക് ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടിപാലക്കാട് നിയമസഭാ...

യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്റെ മിസൈലാക്രമണം! അബുദാബിയിൽ സ്ഫോടനം; പ്രവാസി മലയാളിക്ക് പരിക്ക്;

ദുബായ്:പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. യുഎഇയുടെ...

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം ന്യൂഡൽഹി:...

പാചകം കഴിഞ്ഞ് നേരെ റേസിംഗ് ട്രാക്കിലേക്ക്; സാരിയുടുത്ത് പ്ലേസ്റ്റേഷനിൽ വിസ്മയം തീർക്കുന്ന അമ്മ; സോഷ്യൽ മീഡിയയിൽ വൈറൽ

സാരിയുടുത്ത് പ്ലേസ്റ്റേഷനിൽ വിസ്മയം തീർക്കുന്ന അമ്മ സോഷ്യൽ മീഡിയയിൽ വൈറൽ ഇന്ത്യൻ...

Related Articles

Popular Categories

spot_imgspot_img