web analytics

ന്യൂസിലാൻഡിൽ മലയാളി നേഴ്സ് അന്തരിച്ചു; റാന്നി സ്വദേശിനി ഫെബി വിടവാങ്ങിയത് ക്യാൻസറിനോടു പടവെട്ടി; അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് പ്രിയപ്പെട്ടവർ

ന്യൂസിലാൻഡിൽ മലയാളി നേഴ്സ് അന്തരിച്ചു. പാമർസ്റ്റൺ നോർത്ത് താമസിക്കുന്ന റോണി മോഹൻ്റെ ഭാര്യ പുതുച്ചിറയിൽ വീട്ടിൽ ഫെബി മേരി ഫിലിപ്പ് (39) ആണ് നിര്യാതയായത്. റാന്നി സ്വദേശിനിയാണ്. 39 കാരിയായ ഫെബി മേരി ഫിലിപ്പ് കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു. Malayali nurse passes away in New Zealand.

എറണാകുളം സ്വദേശിനിയായ ഫെബിയെ റാന്നി സ്വദേശി റോണി വിവാഹം കഴിച്ചതിനെ തുടർന്നാണ് ഇരുവരും ന്യൂസിലാന്റിലേക്ക് എത്തിയത്. റോണി – ഫെബി ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തിലെ മലയാളി സമാജത്തിലടക്കം സജീവമായിരുന്നു ഫെബി മേരി ഫിലിപ്പും ഭര്‍ത്താവ് റോണി മോഹനും. ഭൗതികദേഹം ന്യൂസിലാന്റില്‍ തന്നെയാണ് സംസ്‌കരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണു അറിയാൻ കഴിയുന്നത്.

ഫെബിയുടെ വിയോഗത്തില്‍ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും പരിചയക്കാരും വിറങ്ങലിച്ചു നിൽക്കുകയാണ്. അവർക്കൊപ്പം news4media യും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പൊതുദർശനം:

2024 നവംബർ 28 വ്യാഴാഴ്ച: കോട്ടൺ ഫ്യൂണറലിൽ 2:00 PM മുതൽ 4:00 PM വരെ (സ്ഥിരീകരിക്കേണ്ടതുണ്ട്).

2024 നവംബർ 29 വെള്ളിയാഴ്ച: 11:00 AM മുതൽ 12:00 PM വരെ, തുടർന്ന് 12:00 PM-ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷ. മൃതദേഹം ഉച്ചകഴിഞ്ഞ് 2 മണിക്ക് സംസ്‌കരിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img