web analytics

ഈ കളർ മിക്സ്ചർ ആണോ നിങ്ങൾ കഴിക്കുന്നത്; സൂക്ഷിച്ചോ, പണി ടച്ചിംഗ്സിൻ്റെ രൂപത്തിലും വരുന്നുണ്ട്; ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത് ഈ ജില്ലയിൽ

കോഴിക്കോട്: ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു.Tartrazine was found to have been added to the mixture

വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകും.

ചില ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സചറിൽ ഇതു ചേർക്കാൻ പാടില്ല. അലർജിക്ക് കാരണമാകും.

വടകര ജെടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്, മുക്കം അ​ഗസ്ത്യൻമുഴ ബ്രദേഴ്സ് ബേക്സ് ആൻഡ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സ്ചർ വിൽപ്പനയാണ് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ നിരോധിച്ചത്. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും നിരോധിച്ചിട്ടുണ്ട്.

ടാർട്രാസിൻ കൂടുതൽ അലർജി സാധ്യതയുള്ളതാണ്. അതിനാൽ ഇത് പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്നതിൽ നിയന്ത്രണമുണ്ട്. മക്സ്ചറുകൾക്ക് മഞ്ഞ നിറം ലഭിക്കുന്നതിാനായാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോ​ഗിക്കുന്നത്.

മലയാളികളിൽ പൊതുവെ പലരും കൂടുതലായി കഴിക്കുന്ന ഭക്ഷ്യ വസ്തുവാണ് മിക്സ്ചർ. കച്ചവടക്കാരിൽ പലർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img