web analytics

പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

ഹരിയാനയിലെ ഹിസാറിൽ കാർതാർ മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പൽ ജഗ്ബീർ സിങ് പന്നുവിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഈ ഭീകര സംഭവം നടന്നത്.

വിദ്യാർത്ഥികളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനായി സ്കൂളിന്റെ നിയമങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കൊലപാതകമെന്ന് ഹൻസി പൊലീസ് സൂപ്രണ്ട് അമിത് യഷ്‌വർധൻ പറഞ്ഞു.

“ഷർട്ട് ടക്ക് ഇൻ ചെയ്യണം, മുടി കുറയ്ക്കണം” തുടങ്ങിയ നിർദേശങ്ങൾ നൽകുകയും, അച്ചടക്കലംഘനത്തിനായി ചില വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

15 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളാണ് ജഗ്ബീറിന് നേരെ ആക്രമണം നടത്തിയത്. അഞ്ച് തവണ കുത്തേറ്റ അദ്ദേഹം ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്ന് പ്രതികൾ ഉപയൊഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൂടാതെ, പ്രതികളായ വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ ഭീഷണിയുള്ള സന്ദേശങ്ങൾ പങ്കുവച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, ഇവർക്ക് പിന്നിൽ ക്രിമിനൽ സംഘങ്ങളുടെ സ്വാധീനമുണ്ടാകാമെന്നും അതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായ വൈരാഗ്യമുണ്ടായിരുന്നോയെന്ന് ഇപ്പോഴും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

Also Read:

കള്ളന് വ്യത്യസ്ത ശിക്ഷ നൽകി പോലീസ് !

മധ്യപ്രദേശിലെ ജബൽപൂരിൽ ആളുകളെ ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്തും പതിവായിരുന്ന കുപ്രസിദ്ധ കുറ്റവാളിയായ പ്രവീൺ രജക്കിനെ പോലീസ് അറസ്റ്റ് ചെയ്തു

ബുധനാഴ്ചയാണ് ജബൽപൂരിലെ രഞ്ചി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശോഭാപൂർ സ്വദേശിയായ ഇയാൾ, കത്തി കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കുമെന്ന് പറഞ്ഞ് പ്രദേശത്തെ കച്ചവടക്കാരിലും വഴിയാത്രക്കാരിലും നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.

ഈന്തപ്പഴത്തിന്റെ പെട്ടിയിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎ പിടികൂടി

നാട്ടുകാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റ് ചെയ്ത ശേഷം, പോലീസ് ഇയാളുമായി തെരുവ് നീളെ നടന്ന് ജനങ്ങളോടൊപ്പം ക്ഷമാപണം നടത്തിച്ചു.

എല്ലാവരുടെയും മുന്നിൽ കൈകൂപ്പി “ഇനി ഞാൻ മോഷ്ടിക്കില്ല” എന്ന് അയാളെ കൊണ്ട് പറയിപ്പിച്ചുകൊണ്ടാണ് വഴിനീളെ നടത്തിച്ചത്.

സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ്

കൊച്ചി: മലയാളത്തിലെ പ്രമുഖ നടൻ സൗബിൻ ഷാഹിറിനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തുവെന്ന് ചില മലയാളം ചാനലുകൾ ചൊവ്വാഴ്ച വാർത്തയാക്കി. എന്നാൽ പിന്നീട് പോലീസ് തന്നെ വെളിപ്പെടുത്തിയത് – സൗബിനെ അറസ്റ്റുചെയ്തിട്ടില്ല, ചോദ്യം ചെയ്യലിനായി മാത്രം വിളിച്ചുവെന്നാണ്. ഇതോടെ, മാധ്യമങ്ങളിൽ പ്രചരിച്ച ബ്രേക്കിങ് ന്യൂസ് ഒട്ടൊന്നും സത്യമല്ല എന്നത് പുറത്തുവന്നു.

പണ്ടേ തുടങ്ങിയ അഭ്യൂഹങ്ങൾ

ഇതേപോലെ, കഴിഞ്ഞ ഏപ്രിലിൽ നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തുവെന്നത് ചില ചാനലുകൾ വാർത്തയാക്കിയിരുന്നു. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുത്ത് വിമലാദിത്യ ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞത്: “അറസ്റ്റ് ഉണ്ടായിട്ടില്ല, തെളിവുകൾ ശേഖരിക്കുന്നതേയുള്ളൂ.” എന്നിരുന്നാലും, ഇത് വൈറലാവാതിരിക്കാൻ ചിലർ ചേർന്ന് മറച്ചു വച്ചുവെന്നാണ് ആരോപണം. ഇന്നുവരെ ആ പിഴവ് പോലും ആരും തിരുത്തിയിട്ടില്ല.

വീണ്ടും ആവർത്തിച്ച പിഴവ്

മഞ്ഞുമ്മൽ ബോയ്സ്‘ എന്ന സിനിമയെ ബന്ധപ്പെട്ട് സൗബിനെ ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ, ചില ചാനലുകൾ അത് “അറസ്റ്റായി” എന്ന് പ്രചരിപ്പിച്ചു. പ്രശസ്ത ഓൺലൈൻ മീഡിയകളും ഈ തെറ്റായ വാർത്ത കേട്ട് കോപ്പിയടിച്ചുമലയാള മനോരമമാതൃഭൂമി തുടങ്ങിയ പ്രമുഖർ വരെ ഈ തെറ്റിനോട് കൂട്ടായി.

സൗബിന്റെ പ്രതികരണം

അറസ്റ്റിനേക്കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ സൗബിൻ ഷാഹിർ തന്നെ പുറത്തുവന്ന് പ്രതികരിച്ചു:

“അറസ്റ്റൊന്നും ചെയ്തിട്ടില്ല. ഞങ്ങൾ എല്ലാ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. തെറ്റിദ്ധാരണ ഒന്നുമില്ല.”

അദ്ദേഹത്തിന്റെ ഈ വാക്കുകളുടെ വീഡിയോ ഇപ്പോഴും പ്രമുഖ ചാനലുകളുടെ യൂട്യൂബ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

മാധ്യമങ്ങളുടെ പ്രതികരണം

തുടർന്ന്, ചാനലുകൾ പൊലീസിന് മേൽ കുറ്റമേറ്റു. “അറസ്റ്റ് ചെയ്യപ്പെട്ടതായി ആദ്യം പൊലീസ് അറിയിച്ചെന്നും, പിന്നീട് തിരുത്തിയതായും” പറയപ്പെട്ടു. എന്നാൽ, അറസ്റ്റ് റിപ്പോർട്ട് വന്ന സമയത്ത് പോസ്റ്റ് ചെയ്ത യൂട്യൂബ് ലൈവുകൾ ഇപ്പോഴും പൊതുജനങ്ങൾക്ക് കാണാനാവുന്നു. ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വാർത്തയുടെ തലക്കെട്ട് മാത്രം മാറ്റി നിർദോഷഭാവത്തിൽ അറസ്റ്റൊന്നും ഉണ്ടായില്ല എന്ന നിലപാട് എടുത്തിട്ടുണ്ട്.

Summary:
In Hisar, Haryana, the principal of Kartar Memorial Public School, Jagbir Singh Pannu, was allegedly stabbed to death by students. The incident occurred around 11 AM on Thursday. Reports suggest the motive behind the attack was resentment over the principal’s strict enforcement of school discipline and rules.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

Related Articles

Popular Categories

spot_imgspot_img