web analytics

സമുദ്രാതിർത്തി ലംഘിച്ചു; 12 തമിഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

ചെന്നൈ: 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് നടപടി. ഇവരുടെ ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.(Sri Lanka Navy arrests 12 Tamil fishermen)

മത്സ്യത്തൊഴിലാളികളെ പരുത്തിത്തുറക്ക് സമീപത്തുവെച്ചാണ് ശ്രീലങ്കൻ നാവികസേന വലഞ്ഞത്. സമുദ്രാതിർത്തിയുടെ ശ്രീലങ്കൻ ഭാഗത്തേക്ക് കടന്നതിന് പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാഫ്നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്.

സമാനമായി ഇക്കഴിഞ്ഞ ഞായറാഴ്ച രാമനാഥപുരത്ത് നിന്ന് 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൂന്ന് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഒക്ടോബറിൽ രാമേശ്വരത്ത് നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം ശ്രീലങ്കൻ നാവികസേനയുടെ വർധിച്ചുവരുന്ന അറസ്റ്റിന്റെ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാനും നയതന്ത്രപരമായി പരിഹരിക്കാനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭ്യർഥിച്ചു. 2024ൽ മാത്രം ശ്രീലങ്കൻ നാവികസേന 324 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 44 ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img