ആലപ്പുഴ: ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ വെടിവെപ്പ് നടന്നു എന്ന വാർത്ത തെറ്റെന്ന് ഡിവൈഎസ്പി. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ഡിവൈഎസ്പി എം ആർ മധു ബാബു പറഞ്ഞു. വെടിവെപ്പ് നടന്നിട്ടില്ല. വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ഇടവഴിയിൽ വെച്ച് അടിപിടി മാത്രമാണ് ഉണ്ടായത് എന്നും അദ്ദേഹം വ്യക്തമാക്കി.(Spreading fake news; DySP said that there was no shooting in the school)
എയർ ഗൺ ഉപയോഗിച്ച് അക്രമിക്കുകയാണുണ്ടായത്. വിദ്യാർഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് എയർ ഗൺ കണ്ടെത്തിയിരുന്നു. എന്നാൽ ഈ എയർഗൺ ഉപയോഗിക്കാൻ കഴിയാത്തവിധം തകരാറുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയിൽ എയർ ഗണ്ണുമായി വിദ്യാർത്ഥി സ്കൂളിലെത്തി സഹപാഠിയെ മർദ്ദിച്ചെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ആലപ്പുഴ നഗരത്തിലുള്ള സ്കൂളിലാണ് സംഭവം നടന്നതെന്ന തരത്തിലാണ് വിവരം പുറത്തുവന്നത്.
സ്കൂളിലെ അധ്യാപകരാണ് പൊലീസിൽ പരാതി നൽകിയത്. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സൗത്ത് പൊലീസ് ജുവൈനൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.