മഞ്ഞയും ചുവപ്പും മാത്രമല്ല, ഇനി നീല കാർഡും ഉയരും; ഫുട്ബോളിൽ പുതിയ പരീക്ഷണം, ഫിഫയ്ക്ക് എതിർപ്പ്

സൂറിച്ച്: ഫുട്ബോള്‍ മത്സരങ്ങളില്‍ ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പിന്നാലെ നീലക്കാര്‍ഡും അവതരിപ്പിക്കാൻ തീരുമാനം. ഫുട്ബോള്‍ നിയമനിര്‍മാണ സംഘടനയായ രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐ.എഫ്.എ.ബി.) ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നീല കാർഡിന്റെ ഉപയോഗം.

കളത്തില്‍ മോശം പെരുമാറ്റമോ റഫറിയോട് ഉള്‍പ്പെടെ തട്ടിക്കയറുകയോ ചെയ്യുന്നതിന് എതിരെയാണ് നീലക്കാര്‍ഡ് പ്രയോഗിക്കുക. എതിര്‍ ടീം കളിക്കാരനെ ഗ്രൗണ്ടില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയാല്‍ ഉള്‍പ്പെടെ നീലക്കാര്‍ഡ് പ്രയോഗിച്ചേക്കും. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കുന്നത്. ഒരു വര്‍ഷത്തോളം ഇത് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ബ്ലൂകാര്‍ഡ് കിട്ടുന്ന താരം ശിക്ഷാ നടപടിയുടെ ഭാഗമായി പത്ത് മിനിറ്റോളം കളത്തിനു പുറത്തിരിക്കേണ്ടി വരും. താഴേത്തട്ടിലുള്ള ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്ലൂ കാര്‍ഡ് നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം കാര്‍ഡ് കിട്ടുന്ന താരങ്ങള്‍ പത്തു മിനിറ്റ് പുറത്തിരിക്കേണ്ടിവരും. എന്നാല്‍ മേല്‍ത്തട്ടിലേക്ക് ഈ നിയമം കൊണ്ടുവരുന്നതിനോട് ഫിഫയ്ക്ക് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവ തത്കാലം പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സൂചന.

Read Also : PSC പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമിച്ച സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങി

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

Related Articles

Popular Categories

spot_imgspot_img