മെഡിക്കൽ ത്രില്ലർ ‘ഡോസ്’; സിജു വിൽസന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ ‘ഡോസ്’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകരായ ബ്ലെസ്സിയും പദ്മകുമാറും ചേർന്ന് പുറത്തിറക്കി.
നവാഗതനായ അഭിലാഷ് ആർ. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഇസിനിമാറ്റിക് പിക്‌ചേഴ്‌സ് ബാനറിൽ വണ്ടർ മൂഡ് പ്രൊഡക്ഷൻസിനൊപ്പം ചേർന്ന് ഷാന്‍റോ തോമസ് ആണ് നിർമ്മിക്കുന്നത്.
വെള്ളത്തിലിട്ടാൽ നൂഡിൽസാകുന്ന ‘മാഗി കാപ്‌സ്യൂൾ’? വൈറൽ വീഡിയോയ്‌ക്ക് കമ്പനിയുടെ മറുപടി
ആശുപത്രി പശ്ചാത്തലത്തിൽ ക്രൈമും നിഗൂഢതകളും
ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമുകളും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ദുരൂഹതകളുമാണ് ‘ഡോസ്’ അവതരിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.
ശ്രദ്ധേയ താരനിര
സിജു വിൽസനൊപ്പം ജഗദീഷ്, അശ്വിൻ കുമാർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റോണി ഡേവിഡ്, കൃഷ്ണ ശങ്കർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സാങ്കേതിക-അണിയറ സംഘം
- കോ-പ്രൊഡ്യൂസർ: അങ്കിത് ത്രിവേദി
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മസ്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‌വർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി. മാത്യു
- സംഗീതം: ഗോപി സുന്ദർ
- ഛായാഗ്രഹണം: വിഷ്ണുപ്രസാദ്
- എഡിറ്റിംഗ്: ശ്യാം ശശിധരൻ
- ആക്ഷൻ: ഫീനിക്സ് പ്രഭു
- പ്രൊഡക്ഷൻ ഡിസൈൻ: അപ്പുമാരായി
- ഡി.ഐ: ലിജു പ്രഭാകർ
- മേക്കപ്പ്: പ്രണവ് വാസൻ
- വസ്ത്രാലങ്കാരം: സുൽത്താനാ റസാഖ്
- ഓഡിയോഗ്രഫി: ജിജു ടി. ബ്രൂസ്
- പ്രൊജക്റ്റ് ഡിസൈൻ: മനോജ് കുമാർ പറപ്പിള്ളിൽ
- ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നസീർ
- പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ: ഭാഗ്യരാജ് പെഴുംപാറ
- കാസ്റ്റിംഗ്: സൂപ്പർ ഷിബു
- പ്രൊഡക്ഷൻ കൺട്രോളർ: പ്രസാദ് നമ്പ്യൻകാവ്
- പി.ആർ.ഒ: റോജിൻ കെ. റോയ്, സതീഷ് എരിയാളത്ത്
- ഡിജിറ്റൽ മാർക്കറ്റിംഗ്: ടാഗ് 360
- ഡിസൈൻ: യെല്ലോ ടൂത്ത്
English Summary:
The first look poster of the medical thriller Dose, starring Siju Wilson, has been unveiled by acclaimed directors Blessy and Padmakumar. Written and directed by debutant Abhilash R. Nair, the film explores crime and mystery set within a hospital backdrop, inspired by real-life medical crimes worldwide. The film features a strong supporting cast and an experienced technical crew, with music by Gopi Sundar.









