web analytics

ലഹരി വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോക്ക് ഇളവ് നൽകും

കൊച്ചി: ലഹരിയിൽ നിന്ന് വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോക്ക് ഇളവ് നൽകുമെന്ന് പോലീസ്. കൊച്ചി സിറ്റി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എൻഡിപിഎസ് ആക്ട് 64 A പ്രകാരമാണ് ഇളവ് നൽകുക.

ലഹരി വിമോചന കേന്ദ്രത്തിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ് ഷൈൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണമെന്ന് നാർക്കോട്ടിക് എസിപി കെ.എ അബ്ദുസലാം വ്യക്തമാക്കി. നിലവിൽ തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണ് ഷൈൻ കഴിയുന്നത്.

ഷൈൻ ലഹരിക്ക് അടിമയാണെന്ന് എക്സൈസ് നേരത്തെ പറഞ്ഞിരുന്നു. എക്സൈസിന്‍റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് നടനെ ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റിയത്.

തൊടുപുഴ പൈങ്കുളത്തുള്ള സേക്രഡ് ഹാർട്ട് സെന്‍ററിലേക്കാണ് ഷൈനെ മാറ്റിയത്. ഇവിടെ എക്സൈസിന്‍റെ നിരീക്ഷണം ഉണ്ടാകും. സ്വയം സന്നദ്ധനായി ചികിത്സ പൂർത്തിയാക്കിയാൽ എൻഡിപിഎസ് കേസിൽ ഇളവ് ലഭിക്കുമെന്ന് എക്സൈസും വ്യക്തമാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img