അമ്മ ചക്കമുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണു; എട്ട് വയസുകാരന് ദാരുണാന്ത്യം
കാസര്‍കോട്: അബദ്ധത്തില്‍ കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരൻ മരിച്ചു. കാസര്‍കോട് വിദ്യാനഗറിലാണ് സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. അമ്മ ചക്ക മുറിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. കളിക്കുന്നതിനിടെ കാല്‍ തെന്നി കുട്ടി ചക്കമുറിക്കുകയായിരുന്ന കത്തിയിലേക്ക് വീഴുകയായിരുന്നു. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ഇവർ ചക്ക മുറിച്ചിരുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. വീഴ്ചയിൽ കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും … Continue reading അമ്മ ചക്കമുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണു; എട്ട് വയസുകാരന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed