web analytics

അമ്മ ചക്കമുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണു; എട്ട് വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: അബദ്ധത്തില്‍ കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരൻ മരിച്ചു. കാസര്‍കോട് വിദ്യാനഗറിലാണ് സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്.

അമ്മ ചക്ക മുറിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. കളിക്കുന്നതിനിടെ കാല്‍ തെന്നി കുട്ടി ചക്കമുറിക്കുകയായിരുന്ന കത്തിയിലേക്ക് വീഴുകയായിരുന്നു.

കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ഇവർ ചക്ക മുറിച്ചിരുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. വീഴ്ചയിൽ കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുലേഖയുടെ ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img