web analytics

ശരീരഭാരം കുറയ്ക്കാന്‍ നടത്തിയ ശാസ്ത്രക്രിയയിൽ പിഴവ്; യുവാവിന് ദാരുണാന്ത്യം

ശരീര ഭാരം കുറയ്ക്കാന്‍ നടത്തിയ ശാസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് യുവാവിന്റെ ജീവനെടുത്തു.  ചൊവ്വാഴ്ചയായിരുന്നു സംഭവം. പുതുച്ചേരി സ്വദേശിയായ ഹേമചന്ദ്രൻ എന്ന യുവാവാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പമ്മലിലെ ബി.പി. ജെയിന്‍ ആശുപത്രിയില്‍ വച്ചാണ് ഹേമചന്ദ്രന്‍ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 150 കിലോ ഭാരമുണ്ടായിരുന്ന ഹേമചന്ദ്രൻ ഭാരം കുറയ്ക്കാനുള്ള ശാസ്ത്ര ക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. എന്നാൽ, ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ ഹൃദയമിടിപ്പിന്‍റെ നിരക്ക് പെട്ടെന്ന് താഴ്ന്നു. ഉടന്‍ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെമരിക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രാഥമിക പരിശോധനയില്‍ അങ്ങനെ കണ്ടെത്തിയില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ആരോഗ്യമന്ത്രി ഹേമചന്ദ്രന്‍റെ കുടുംബത്തെ അറിയിച്ചു.

Read also: കനത്ത ചൂടിലും വോട്ടാവേശത്തിനു കുറവില്ല; സംസ്ഥാനത്ത് ഇതുവരെ 50 % പോളിംഗ്; കൂടുതല്‍ പോളിങ് കണ്ണൂരിലും ആലപ്പുഴയിലും; വോട്ടെടുപ്പിനിടെ അഞ്ചു  മരണം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img