web analytics

സഞ്ജു സാംസൺ ഇന്ത്യൻ T20 ലോകകപ്പ് ടീമിൽ ! ;  ടീമിൽ ഇടം നേടിയത് കടുത്ത മത്സരത്തിനൊടുവിൽ  

ഒടുവിൽ മലയാളികൾ ഒന്നടങ്കം കണ്ട ആ സ്വപ്നം സഫലമായി. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടം നേടി. ഇന്ന് ചേർന്ന സെലെക്ഷൻ കമ്മറ്റി സഞ്ജുവിനെയും ടീമിലുൾ ഉൾപ്പെടുത്തുകയായിരുന്നു. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനേയും ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ക്യാപ്റ്റന്റെ റോളിൽ നടത്തുന്ന ഗംഭീര പ്രകടനമാണ് ലോകകപ്പില്‍ സഞ്ജുവിനു തുണയായത്. അധികം വൈകാതെ തന്നെ ബിസിസിഐ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കും.ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐസിസിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. 2024 ഐപിഎല്ലിൽ ഒൻപതു മത്സരങ്ങളിൽനിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്.

Read also: ഒൻപത് കളികളിൽ എട്ടിലും ആധികാരിക വിജയം: മിന്നും ഫോമിൽ ക്യാപ്റ്റൻ; രാജസ്ഥാൻ റോയൽസ് ഇത്രയും സൂപ്പറായതെങ്ങിനെ? ആ രഹസ്യം വെളിപ്പെടുത്തി ക്യാപ്റ്റൻ സഞ്ജു സാംസൺ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img