പത്തനംതിട്ട: മണ്ഡലകാലത്തിന് ആരംഭം കുറിച്ചുകൊണ്ട് ശബരിമല ക്ഷേത്ര നട തുറന്നു. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. (Sabarimala temple was opened)
ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേൽക്കും. 30,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളത്.
നാളെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോർഡ് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് എന്ത് കേന്ദ്ര ആഭ്യന്തര മന്ത്രി! അമിത് ഷായുടെ ബാഗ് മാത്രമല്ല ഹെലികോപ്ടർ വരെ അരിച്ചുപെറുക്കി; വീഡിയോ കാണാം