web analytics

ഇന്ത്യൻ വരനെ തേടുന്നു, അനുയോജ്യരായവർ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സന്ദേശം അയക്കുക; റഷ്യൻ യുവതിയുടെ വിവാഹ അഭ്യർത്ഥന വൈറൽ

അവിവാഹിതരായ ഇന്ത്യന്‍ യുവാക്കളില്‍ നിന്നും വരനെ ക്ഷണിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ റഷ്യക്കാരി. ദിനാര എന്ന റഷ്യൻ യുവതിയാണ് വരനെ തേടി ഇന്ത്യയിലെത്തിയത്. ചുവന്ന സാരിയുടുത്ത് ഇന്ത്യയിലെ ഒരു മാളില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിന്‍റെ ക്യൂആര്‍ കോര്‍ഡ് പിടിച്ചുകൊണ്ടാണ് ദിനാര വിവാഹ അഭ്യർത്ഥന നടത്തുന്നത്. അനുയോജ്യരായ വരന്മാര്‍ ഈ ക്യൂആര്‍ കോര്‍ഡ് സ്കാന്‍ ചെയ്ത് യുവതിക്ക് സന്ദേശമയക്കാം.

വരനെ തേടുന്നതിന്റെ വീഡിയോ റീലാക്കി സ്വന്തം പേജില്‍ ദിനാര പോസ്റ്റു ചെയ്തിട്ടുണ്ട്. റീല്‍ വൈറലായതോടെ ദിനാരയുടെ പോസ്റ്റിന് താഴെ വിവാഹാലോചനയുമായി നിരവധി യുവാക്കളാണ് എത്തുന്നത്. ഇന്ത്യക്കാരനായ വരനെ തേടുന്നു. പക്ഷെ വിവാഹിതനായിരിക്കരുത് എന്നതാണ് ദിനാരയുടെ ഏക ഡിമാന്‍ഡ്. രസകരമായ നിരവധി കമന്‍റുകളാണ് ദിനാരയുടെ പോസ്റ്റിന് താഴെ വരുന്നത്. പലരും തങ്ങള്‍ക്ക് വിവാഹം കഴിക്കാനുള്ള സന്നദ്ധ അറിയിച്ചാണ് കമന്‍റ് ചെയ്തിരിക്കുന്നത്. മറ്റ് ചിലര്‍ തങ്ങളുടെ സുഹൃത്തുക്കളെയും മെൻഷൻ ചെയ്യുന്നുണ്ട്.

എന്നാൽ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്നാല്‍ ഒരു തവണ വിവാഹം കഴിച്ചു പോയി എന്ന് സങ്കടം പറയുന്നവരുമുണ്ട്. അതിനിടെ കേരളത്തിലേക്ക് വരൂ എന്ന കമന്‍റുകളും പോസ്റ്റിന് താഴെ കാണാം. എന്നാല്‍ വൈറലാവാന്‍ വേണ്ടിയാണ് യുവതി ഇത്തരത്തില്‍ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളും വീഡിയോക്ക് താഴെ വന്നിട്ടുണ്ട്.

 

Read Also: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ബോട്ടപകടം; കുട്ടികളടക്കം 20 പേർ മരിച്ചു

Read Also: പിടിഎ എന്നത് സ്‌കൂള്‍ ഭരണ സമിതിയായി കാണരുത്; പി ടി എ ഫണ്ട് പി ടി എ അക്കൗണ്ടിൽ സമാഹരിക്കണം; സ്കൂൾ പിടിഎയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

Read Also: പ്രാർത്ഥന സമയത്ത് പള്ളി വരാന്തയിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി; യുവതിയെ ഇടിച്ചിട്ടു, മൂക്കിനും തുടയ്ക്കും പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img