ലഡാക്കിലും ജമ്മു-കശ്‌മീരിലും കണ്ടിട്ടുണ്ട്; കേരളത്തിൽ ഇത് ആദ്യം; വഴി തെറ്റി വാഴയൂരിലെത്തിയ ദേശാടന കിളി

മലപ്പുറം: പക്ഷിനിരീക്ഷകരെ ആവേശംകൊള്ളിച്ച്‌ അപൂർവ ദേശാടകൻ ജില്ലയിൽ. സ്‌പെയിൻ, തുർക്കി, കിർഗിസ്താൻ, മംഗോളിയ തുടങ്ങിയയിടങ്ങളിൽ പ്രജനനകാലം ചെലവഴിച്ച്‌ ആഫ്രിക്കയിലേക്ക്‌ ദേശാടനം നടത്തുന്ന ചെമ്പുവാലൻ പാറക്കിളിയെ വാഴയൂരിൽ കണ്ടെത്തി. ഇതാദ്യമായാണ്‌ ജില്ലയിൽ ഈയിനം പക്ഷിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്‌.Rufous-tailed Rock-Thrush found in Vazhayur

തെക്കൻ യൂറോപ്പുമുതൽ മംഗോളിയവരെ നീണ്ടുകിടക്കുന്നതാണ്‌ ഇവയുടെ പ്രജനന കേന്ദ്രങ്ങൾ. ഓഗസ്റ്റ്‌-നവംബർ മാസത്തോടെ ഇവിടങ്ങളിൽനിന്നു തുടങ്ങുന്ന ദേശാടനം സാധാരണ ചെങ്കടൽവഴി ആഫ്രിക്കവരെ നീളും.

ഇക്കാലങ്ങളിൽ ഇന്ത്യയിൽ ലഡാക്കിലും ജമ്മു-കശ്‌മീരിലും ഇവയെ കാണാറുണ്ട്‌. എന്നാൽ, സാധാരണ ദേശാടനപാതയിലൊന്നും കേരളം ഉൾപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഇവ കേരളത്തിൽ സാധാരണ വന്നെത്താറില്ല.

പക്ഷിനിരീക്ഷകരുടെ സാമൂഹികമാധ്യമമായ ഇ-ബേർഡിന്റെ അടിസ്ഥാനത്തിൽ 2015-ൽ ആലപ്പുഴയിലാണ്‌ ഈയിനം പക്ഷിയെ ആദ്യം കണ്ടെത്തുന്നത്‌. ഇതിനുശേഷം കേരളത്തിൽ വന്നെത്തിയതായി റിപ്പോർട്ടുകളില്ല.

കോഴിക്കോട് മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സീനിയർ നഴ്സിങ് ഓഫീസറും വന്യജീവി ഫോട്ടോഗ്രാഫറുമായ ടി.കെ. മുഹമ്മദ് ഷമീർ കൊടിയത്തൂരാണ് കഴിഞ്ഞദിവസം വാഴയൂർ മലയിൽനിന്ന് ഈ ദേശാടകന്റെ ചിത്രം പകർത്തിയത്‌.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

Related Articles

Popular Categories

spot_imgspot_img