web analytics

ചായ ചോദിച്ചിട്ട് കിട്ടാത്തതിൽ പ്രകോപനം: മലപ്പുറത്ത് ഭർത്തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

ചായ ചോദിച്ചിട്ട് കിട്ടാത്തതിൽ പ്രകോപനം: മലപ്പുറത്ത് ഭർത്തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: ചായ ചോദിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ മലപ്പുറം കൂറ്റമ്പാറയില്‍ ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി രജിതയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ വീട്ടിലായിരുന്നു സംഭവം നടന്നത്. ചായ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ശാന്ത വെട്ടുകത്തി ഉപയോഗിച്ച് രജിതയെ തുടര്‍ച്ചയായി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

സംഭവസമയത്ത് രജിതയുടെ മക്കളും വീട്ടിലുണ്ടായിരുന്നു. അമ്മയെ രക്ഷിക്കാന്‍ കുട്ടികള്‍ ശ്രമിച്ചെങ്കിലും ആക്രമണം തടയാന്‍ കഴിഞ്ഞില്ല. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ രജിതയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചായ ലഭിക്കാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്ന് ശാന്ത പൊലീസിനോട് മൊഴി നല്‍കിയതായി അറിയിച്ചു.

സംഭവത്തില്‍ പൊലീസ് ശാന്തയെ ചോദ്യം ചെയ്തുവരികയാണ്. രജിതയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉടന്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img