web analytics

കളമശേരിയിൽ 23കാരിക്ക് നേരെ ക്രൂര ആക്രമണം; യുവതിയെ ചവിട്ടി വീഴ്ത്തി; തുണികൊണ്ട് മൂടി ക്രൂരമർദനം, കവർച്ച; മർദിച്ച ശേഷം മാലയും ഐഫോണും കവർന്നു; അക്രമിക്കായി തിരച്ചിൽ…

കളമശേരിയിൽ 23കാരിക്ക് നേരെ ക്രൂര ആക്രമണം; യുവതിയെ ചവിട്ടി വീഴ്ത്തി; തുണികൊണ്ട് മൂടി ക്രൂരമർദനം, കവർച്ച; മർദിച്ച ശേഷം മാലയും ഐഫോണും കവർന്നു; അക്രമിക്കായി തിരച്ചിൽ…

കൊച്ചി: കളമശേരിയിൽ 23 വയസ്സുകാരിയായ യുവതിയെ ക്രൂരമായി മർദിച്ച ശേഷം സ്വർണമാലയും ഐഫോണും കവർന്ന സംഭവം നടന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 8.15ഓടെയായിരുന്നു സംഭവം. കണ്ണൂർ പാപ്പിനിശേരി സ്വദേശിനിയായ ജസ്ന ഫാത്തിമ കളമശേരിയിൽ പാർട്ട്‌ടൈം ജോലി ചെയ്ത് വരികയായിരുന്നു. തൃക്കാക്കര നോർത്ത് ഞാലകം സെന്റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഹോസ്റ്റലിലേക്ക് റെയിൽവേ മേൽപ്പാലത്തിന് കീഴിലൂടെ നടന്നു പോകുന്നതിനിടെയാണ് ആക്രമണം നടന്നത്.

പിന്നിൽ നിന്ന് എത്തിയ അക്രമി യുവതിയുടെ തലയിലേക്ക് തുണി മൂടിയ ശേഷം ചവിട്ടി താഴെയിട്ടു. തുടർന്ന് സമീപത്തെ ഓടയിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദിച്ചു. തടയാൻ ശ്രമിച്ച യുവതിയുടെ തല റെയിൽവേ തൂണിൽ പലതവണ ഇടിപ്പിക്കുകയും സമീപത്ത് കിടന്ന കല്ല് ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

തുടർന്ന് യുവതിയുടെ ഏകദേശം ആറു ഗ്രാം വരുന്ന സ്വർണമാല, ഒരു കാതിലെ കമ്മൽ, ഐഫോൺ എന്നിവ കവർന്ന് അക്രമി ഇരുട്ടിൽ രക്ഷപ്പെട്ടു.

തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ ജസ്ന രക്തം വാർന്ന നിലയിൽ സമീപത്തെ സഹപ്രവർത്തകർ താമസിക്കുന്ന വീട്ടിലെത്തി കുഴഞ്ഞുവീണു. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുറിവുകൾക്ക് തുന്നലിടേണ്ടിവന്നതായും യുവതി ഇപ്പോൾ അപകടനില തരണം ചെയ്തെങ്കിലും കടുത്ത മാനസികാഘാതത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിൽ കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പാന്റും ഷർട്ടും ധരിച്ച് തലയിൽ തൊപ്പിയും തോളിൽ ബാഗും ഉണ്ടായിരുന്ന ഒരാളാണ് ആക്രമിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

എച്ച്എംടി ജംഗ്ഷൻ മുതൽ യുവതി സഞ്ചരിച്ച പാതയിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതി എച്ച്എംടി ജംഗ്ഷൻ മുതൽ യുവതിയെ പിന്തുടർന്നിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

യുവതിയിൽ നിന്ന് കവർന്ന ഐഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും അതിന്റെ അവസാന ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെല്ലും അന്വേഷണം നടത്തുന്നു.

കളമശേരി–കുസാറ്റ് മേഖലകളിലെ ലഹരി മാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

English Summary

A 23-year-old woman was brutally assaulted and robbed in Kalamassery, Kochi. The victim, Jasna Fathima from Kannur, was attacked around 8:15 pm while walking to her hostel near St. Joseph Church in Thrikkakara North.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img