web analytics

പള്ളിവക സ്ഥലത്തെ രൂപക്കൂട് തകർത്തു; പരിശോധനയിൽ പിടിയിലായത് സമീപവാസിയായ ഗൃഹനാഥൻ, സംഭവം തൃശൂരിൽ

തൃശൂര്‍: പള്ളി വക സ്ഥലത്ത് സ്ഥാപിച്ചിരുന്ന രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ സമീപവാസിയായ ഗൃഹനാഥൻ അറസ്റ്റിൽ. വടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ ക്രിസ്തുരാജ് പള്ളിവക രൂപക്കൂട് തകർത്ത ഷാജി (53) യെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടിനാണ് രൂപക്കൂടിനു നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തെ തുടർന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രൂപക്കൂടിന്റെ മുന്നിലെ വീട്ടുടമസ്ഥനായ ഷാജിയേയും മകനെയും ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പൊലീസ് മകനെ ചോദ്യംചെയ്ത് വിട്ടയച്ചു. തുടർന്ന് ഷാജിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഷാജിയുടെ വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന രൂപക്കൂട് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പരാതിയുമായി മുന്നോട്ടുവന്നിരുന്നു. പ്രതിയായ ഷാജിയും പരാതി നല്‍കിയിരുന്നു. സംഭവത്തെ തുടർന്ന് രൂപക്കൂടിന് സമീപം ഒരു എസ്.ഐയടക്കം പത്തോളം പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img