web analytics

ബൈക്ക് യാത്രയ്ക്കിടെ വില്ലനായി വൈദ്യുതി കേബിൾ; അച്ഛനും മകനും പരിക്ക്

പാലക്കാട്: ബൈക്ക് യാത്രയ്ക്കിടെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി അപകടം. അച്ഛനും മകനും കൂടി ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. കഴുത്തിൽ കേബിൾ കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരുവർക്കും പരിക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ (56) മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റത്.

ഷൊർണൂർ കുളപ്പുള്ളി യു.പി സ്കൂളിനു മുന്നിൽ ഇന്ന് പുലർച്ചെ 5.15 നായിരുന്നു അപകടം നടന്നത്. ഷൊർണ്ണൂർ റയിൽവേ സ്‌റ്റേഷനിൽ നിന്നും മകനെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു താഴ്ന്ന കിടക്കുന്ന കേബിൾ മദൻ മോഹൻ്റെ കഴുത്തിൽ കുടുങ്ങി അപകടമുണ്ടായത്.

അപകടത്തിൽ മദൻ മോഹന് കഴുത്തിനും, വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. അനന്ദുവിന്റെ കൈക്കും കാലിനും പരിക്കുകളുണ്ട്. ഉടൻ തന്നെ ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img