കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണ് ഉണ്ടായ അപകടത്തിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി. എട്ട് പേർക്കാണ് പരിക്കേറ്റത്. (Roof collapses at Delhi airport, three dead, flights cancelled)
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ടെർമിനൽ-1ഡിയിലെ മേൽക്കൂര തകർന്ന് വീണത്. കനത്ത മഴയിലും കാറ്റിലും മേൽക്കൂരയുടെ ഒരു ഭാഗം ടാക്സികൾ ഉൾപ്പെടെയുള്ള കാറുകൾക്ക് മുകളിൽ വീഴുകയായിരുന്നു. സംഭവം നടന്ന ഉടൻ ഡൽഹി പോലീസ്, ഫയർ സർവീസ്, സിഐഎസ്എഫ്, എൻഡിആർഎഫ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരുന്നു.
സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറുകൾ അടച്ചു. വിമാനത്താവള പരിസരത്ത് വൻ ഗതാഗതക്കുരുക്കാണ് ഉള്ളത്. ഉച്ചയ്ക്ക് 1 മണി വരെ പുറപ്പെടുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ടെർമിനൽ 1 അടുത്തിടെയാണ് വിപുലീകരിച്ച ടെർമിനൽ 1 ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നടത്തിയത്.