web analytics

മൂന്നു വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ

മൂന്നു വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്.

കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛൻ അഭിജിത് പറഞ്ഞു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് പൊള്ളിച്ചത്. ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു.

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. (The engine and bogie of the speeding train got separated in kerala)

ട്രെയിനിന് വേഗത കുറവായതാണ് രക്ഷയായത്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും. എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ഈടു വേണ്ട, കൊള്ളപ്പലിശ ; കൂട്ടത്തിൽ വീട്ടു സാധനങ്ങളും വിൽക്കും; മൈക്രോ ഫിനാൻസ് ലോണുകളിൽ പതിയിരിക്കുന്നത് ചതി; പെരുമ്പാവൂരിൽ ആത്മഹത്യ ചെയ്ത ചാന്ദിനിയടക്കം കുരുക്കിലായത് നിരവധി വീട്ടമ്മമാർ

കൊച്ചി: സംസ്ഥാനത്ത് മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി മൂലം ആത്മഹത്യകൾ പെരുകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 6 പേരാണ്.Suicides are on the rise in the state due to the threat of micro-finance gangs.

നിത്യവൃത്തിക്കു പോലും വകയില്ലാത്തവരാണ് പലിശ സംഘങ്ങളുടെ കെണിയിൽ പെടുന്നത്. ഇവരിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 30 ശതമാനം വരെയാണ് പലിശ. അത്യാവശ്യത്തിന് പണമെടുക്കുന്ന സാധാരണക്കാർ അടവ് മുടങ്ങിയാൽ പിന്നീട് വൻ കടക്കെണിയിലാകും.

ആകർഷകമായ വാഗ്ദാനങ്ങളുമായാണ് മൈക്രോ ഫിനാൻസ് സംഘങ്ങൾ ഇടപാടുകാരെ കണ്ടെത്തുന്നത്. ഈടോ കാലതാമസമോ ഇല്ലാതെ പണം കയ്യിലെത്തും. എന്നാൽ തിരിച്ചടവ് മുടങ്ങുമ്പോൾ ഭീഷണി തുടങ്ങും. അസഭ്യം പറച്ചിലും അപമാനവുമായി നിരന്തര ഭീഷണിയെത്തും. ഒടുവിൽ നാണക്കേട് സഹിക്കാനാകാതെയാണ് പലരും ജീവനൊടുക്കുന്നത്.

മൈക്രോ ഫിനാൻസുകാരുടെ സമ്മർദ്ദത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. പെ​രു​മ്പാ​വൂ​ർ അശമന്നൂർ പു​ളി​യാ​മ്പി​ള്ളി മു​ഗ​ൾ നെ​ടു​മ്പു​റ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ ചാ​ന്ദി​നി (29) ആ​ണ് കഴിഞ്ഞ ദിവസം മ​രി​ച്ച​ത്. വീ​ട്ടിനു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ യു​വ​തി​യെ ക​ണ്ടെ​ത്തുകയായിരുന്നു.

ചാന്ദിനി സ്വ​കാ​ര്യ മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ണം വാ​യ്പ എ​ടു​ത്തി​രു​ന്നു​. ഇ​തി​ന്‍റെ ഗ​ഡു​ക്ക​ൾ അ​ട​യ്ക്കേ​ണ്ട ദി​വ​സ​മാ​യി​രു​ന്നു ബു​ധ​നാ​ഴ്ച. സ്ഥാപനത്തിലെ ജീവനക്കാരി എത്തിയപ്പോൾ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. പണം അടയ്ക്കുന്നതിൽ കുടിശികയും ഉണ്ടായിരുന്നു.

പിരിവുകഴിഞ്ഞു വരുമ്പോഴേക്കും പണം സംഘടിപ്പിച്ചു നൽകാമെന്ന് ചാന്ദിനി പറഞ്ഞതായാണ് വിവരം. സ്ഥാപനത്തിലെ ജീവനക്കാരി തിരിച്ചെത്തുന്നതിന് മുമ്പ് വീട്ടിലെത്തിയ അയൽവാസിയാണ് ചാന്ദിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

വായ്പാ തുക തിരിച്ചടക്കാൻ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ചാന്ദിനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നതായാണ് സൂചന. കേറ്ററിങ് യൂണിറ്റുകളുടെ കീഴിൽ ഭക്ഷണം വിളമ്പുന്ന ജോലിയായിരുന്നു ചാന്ദിനിക്ക്. ഭർത്താവ് വിഷ്ണു കേറ്ററിങ് സ്ഥാപനത്തിൽ ഡ്രൈവറാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കെട്ടിട നിർമ്മാണ തൊഴിലാളിയായ വാൽമുട്ടി സ്വദേശി ജയകൃഷ്ണൻ മൈക്രോ ഫിനാൻസ് സംഘത്തിൽ നിന്നും 3 ലക്ഷം രൂപ കടമെടുത്തിരുന്നു. ഇതിൽ പകുതിയോളം തിരിച്ചടച്ചു. ആഴ്ച്ചയിൽ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്.

അസുഖം കാരണം തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഒടുവിൽ ജയകൃഷ്ണൻ ഒറ്റമുറി വീട്ടിൽ ഒരു കയറിൽ ജീവനൊടുക്കി. അത്തിക്കോട്ടെ ചായക്കട തൊഴിലാളി വൽസല ജീവനൊടുക്കിയത് ആഴ്ചയിൽ അടക്കേണ്ട 1000 രൂപ പലിശതുക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ്.

വടവന്നൂർ സ്വദേശി ലതയും, കരിപ്പോട് സ്വദേശി മാണിക്യനും സമാനമായ അവസ്ഥയിൽ ജീവിതം ഒടുക്കിയവരാണ്. സ്ത്രീകളാണ് പലിശ സംഘങ്ങളുടെ ഉന്നം. പ്രദേശത്തെ ഒരു കൂട്ടം സ്ത്രീകളെ അംഗങ്ങളാക്കി ഒരു ഗ്രൂപ്പ് രൂപീകരിക്കും.

ഇവർക്ക് ചെറുതും വലുതുമായ വായ്പകൾ നൽകും. 24 മുതൽ 30 ശതമാനം വരെയാണ് പലിശ. ആഴ്ച തോറും പലിശ നൽകണം. ഒരൊറ്റ അടവ് മുടങ്ങിയാൽ പലിശ സംഘം രാപ്പകലില്ലാതെ വീട്ടുമുറ്റത്തെത്തും. നേരിട്ടും അല്ലാതെയും ഭീഷണിയെത്തുമെന്ന് അനുഭവസ്ഥർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

Other news

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം ചെന്നൈ:...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അറിയാം

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന്...

 വേനൽമഴ ശക്തിപ്രാപിക്കുന്നു! കനത്ത മഴയിലേക്ക്… രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 10 ജില്ലകളിൽ യെല്ലോ 

വേനൽമഴ ശക്തിപ്രാപിക്കുന്നു! കനത്ത മഴയിലേക്ക്... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 10 ജില്ലകളിൽ യെല്ലോ  തിരുവനന്തപുരം:...

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ദാരുണ മരണം; കൂരാച്ചുണ്ടിലെ സംഭവം ഇങ്ങനെ

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി...

മകനുമായുള്ള തർക്കം, അച്ഛനെ കുത്തിക്കൊന്നു! ക്രിക്കറ്റ് ടൂർണമെന്റിലെ കളി മാറി കൊലപാതകമായി! രാത്രിയിൽ തടഞ്ഞുനിർത്തി പിച്ചാത്തി കൊണ്ട് കുത്തി

മകനുമായുള്ള തർക്കം, അച്ഛനെ കുത്തിക്കൊന്നു! ക്രിക്കറ്റ് ടൂർണമെന്റിലെ കളി മാറി കൊലപാതകമായി! രാത്രിയിൽ തടഞ്ഞുനിർത്തി...

Related Articles

Popular Categories

spot_imgspot_img