web analytics

ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര; മലയാളികൾക്ക് അഭിമാനമായി പ്രശാന്ത് ബാലകൃഷ്ണനും ദിൽനയും;

ന്യൂഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിനത്തിന്റെ നിറവിലിരിക്കെ രാജ്യത്തിന് അഭിമാനമായി മാറുകയാണ് നമ്മുടെ ധീരജവാന്മാർ.

അതിർത്തിയിലെ കാവൽക്കാർക്കൊപ്പം ശാസ്ത്ര-സാഹസിക മേഖലകളിൽ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയവർക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ രാഷ്ട്രപതിയുടെ പ്രഖ്യാപനം.

ആകെ 70 പേർക്കാണ് വീര സൈനിക ബഹുമതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ മലയാളികൾക്കും നിർണ്ണായക സ്ഥാനമുണ്ട്.

സ്പേസ് എക്സ് ദൗത്യത്തിലൂടെയുള്ള നേട്ടത്തിന് രാഷ്ട്രത്തിന്റെ ‘ബിഗ് സല്യൂട്ട്

സമാധാനകാലത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോകചക്ര ഇത്തവണ തേടിയെത്തിയത് ബഹിരാകാശത്തെ ജയിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെയാണ്.

2025 ജൂണ്‍ 25-ന് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം ‘ഗ്രേസ്’ വഴി ബഹിരാകാശത്തെത്തിയ അദ്ദേഹം രാജ്യാന്തര

ബഹിരാകാശ നിലയത്തിൽ 18 ദിവസം ചിലവഴിച്ച് ചരിത്രം കുറിച്ചിരുന്നു.

ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയ അദ്ദേഹത്തിന് രാജ്യം നൽകുന്ന ഏറ്റവും വലിയ ആദരവാണിത്.

പാലക്കാടിന്റെ അഭിമാനമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേർക്ക് രണ്ടാമത്തെ ഉയർന്ന ബഹുമതി

മലയാളികൾക്ക് നെഞ്ചുവിരിച്ചു പറയാൻ മറ്റൊരു കാരണം കൂടി.

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ‘ഗഗന്‍യാന്‍’ ദൗത്യത്തിന്റെ തലവനും മലയാളിയുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് കീര്‍ത്തിചക്ര ലഭിച്ചു.

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ; ​ചിത്രകാരൻ കൃഷ്ണനും പുരസ്കാരം

സമാധാനകാലത്തെ രണ്ടാമത്തെ വലിയ ബഹുമതിയാണിത്. പാലക്കാട് സ്വദേശിയായ പ്രശാന്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമാണിത്.

പ്രശാന്തിനൊപ്പം മേജര്‍ അര്‍ഷദീപ് സിങ്, നായിബ് സുബേദാര്‍ ദോലേശ്വര്‍ സുബ്ബ എന്നിവരും കീര്‍ത്തിചക്രയ്ക്ക് അർഹരായിട്ടുണ്ട്.

കടലോളം പോന്ന ധൈര്യവുമായി പായ്വഞ്ചിയിൽ ലോകം ചുറ്റിയ കോഴിക്കോട്ടുകാരി ദിൽനയ്ക്കും സഹയാത്രിക രൂപയ്ക്കും ശൗര്യചക്ര;

കടലിലെ സാഹസികതയിൽ വിസ്മയം തീർത്ത കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാന്‍ഡര്‍ കെ. ദില്‍നയ്ക്ക് ശൗര്യചക്ര ലഭിച്ചു.

പായ്‌വഞ്ചിയിൽ ലോകം ചുറ്റിയ ദൗത്യത്തിൽ ദിൽനയ്ക്കൊപ്പമുണ്ടായിരുന്ന പുതുച്ചേരി സ്വദേശിനി ലെഫ്റ്റനന്റ് കമാന്‍ഡര്‍ എ. രൂപയ്ക്കും ശൗര്യചക്രയുണ്ട്.

സായുധ സേനയിലെ 13 പേര്‍ക്കാണ് ഇത്തവണ ശൗര്യചക്ര ലഭിച്ചിരിക്കുന്നത്.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീരമൃത്യു വരിച്ച ആറുപേരുള്‍പ്പടെ മൊത്തം 70 പേര്‍ക്കാണ് രാഷ്ട്രപതി വീര സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary

President Droupadi Murmu has announced the gallantry awards on the eve of the 77th Republic Day, honouring 70 personnel. Group Captain Shubhanshu Shukla, the first Indian to stay on the International Space Station via the SpaceX ‘Grace’ mission, was awarded the Ashoka Chakra, India’s highest peacetime military decoration.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

സ്‌ട്രോങ്ങ് റൂമിൽ സിസിടിവി പണിമുടക്കി; അട്ടിമറി സംശയിച്ച് യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സ്‌ട്രോങ്ങ് റൂമിൽ സിസിടിവി പണിമുടക്കി; അട്ടിമറി സംശയിച്ച് യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന്...

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

പേരാമ്പ്രയിലെ സ്‌ട്രോങ് റൂം തുറന്ന സംഭവം: റിട്ടേണിങ് ഓഫീസർക്ക് ഗുരുതര വീഴ്ചയെന്ന് കളക്ടറുടെ റിപ്പോർട്ട്

കോഴിക്കോട്: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിങ് അനുബന്ധ രേഖകൾ സൂക്ഷിച്ച റൂം...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

തൃശൂരിനെ നടുക്കി മഹാദുരന്തം: ആകാശപ്പൂരത്തിന് മുൻപേ കരിമരുന്നുശാലയിൽ കൂട്ടക്കുരുതി; മുണ്ടത്തിക്കോട്ട് മരണം 9 കടന്നു

തൃശൂർ: നാടിനെ നടുക്കി തൃശൂർ മുണ്ടത്തിക്കോട്ട് പടക്കനിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ...

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം Anchal: വീട്ടുമുറ്റത്തെ...

Related Articles

Popular Categories

spot_imgspot_img