web analytics

‘മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ലെന്ന് ഓർക്കണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

സംസ്ഥാന വനം മന്ത്രിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും എതിർപ്പ് അവഗണിച്ചുകൊണ്ട് തനിക്ക് താല്പര്യം ഉള്ള IFS ഉദ്യോഗസ്ഥനെ രാജാജി ടൈഗർ റിസർവിന്റെ ഡയറക്ടർ ആക്കാനുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. (‘Remember that Chief Ministers are not kings’; Supreme Court with severe criticism)

ഗവൺമെൻ്റുകളുടെ തലവന്മാർ “പഴയ കാലത്തെ രാജാക്കന്മാരും” “നമ്മൾ ഫ്യൂഡൽ കാലഘട്ടത്തിലല്ല” എന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി കെ മിശ്ര, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ഭരണസംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നവർ പഴയ കാലത്തെ രാജാക്കന്മാരായിരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, നമ്മൾ ഒരു ഫ്യൂഡൽ കാലഘട്ടത്തിലല്ല … അദ്ദേഹം മുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ജഡ്ജിമാർ പറഞ്ഞു.

മുതിർന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രാഹുലിനെ ടൈഗർ റിസർവ് ഡയറക്ടർ ആക്കി നിയമിക്കാനുള്ള നടപടിക്കെതിരെയാണ് സുപ്രീംകോടതിയുടെ വിമർശനം. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിക്ക് “പ്രത്യേക വാത്സല്യം” എന്തിനാണെന്നും ബെഞ്ച് ചോദിച്ചു.

ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികൾ നടത്തുന്നത്? കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ എന്തെങ്കിലും കാര്യങ്ങൾ ഇല്ലെങ്കിൽ ആർക്കെതിരെയും വകുപ്പുതല നടപടികൾ ആരംഭിക്കില്ലെന്നും ജഡ്ജിമാർ കൂട്ടിച്ചേർത്തു.

രാജാജി കടുവാ സങ്കേതത്തിൽ ഉദ്യോഗസ്ഥനെ നിയമിക്കരുതെന്ന് കുറിപ്പിൽ പറഞ്ഞിരുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, മുഖ്യമന്ത്രി അത് അവഗണിക്കുകയാണെന്ന് പറഞ്ഞു.

കോർബറ്റ് ടൈഗർ റിസർവിൻ്റെ മുൻ ഡയറക്ടറായ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രാഹുലിനെ രാജാജി ടൈഗർ റിസർവിൻ്റെ ഡയറക്ടറായി നിയമിച്ചതിനെ മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ തന്നെ എതിർത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img