web analytics

ഉപ്പും മുളകിലെ ‘മുടിയന്’ ശുഭമാംഗല്യം; ഐശ്വര്യയെ ജീവിതസഖിയാക്കിയത് ആറു വർഷത്തെ പ്രണയത്തിനൊടുവിൽ

തിരുവനന്തപുരം: മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരം മുടിയൻ എന്നറിയപ്പെടുന്ന ഋഷി എസ് കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയാണ് വധു. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇവര്‍ വിവാഹിതരാകുന്നത്.(Actor Rishi s kumar wedding)

ഋഷി തന്നെയാണ് വിവാഹക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. ആറ് വർഷത്തോളമായി ഋഷിയുടെ സുഹൃത്തായിരിക്കുന്ന ഐശ്വര്യ ഉണ്ണി. നൃത്ത രംഗത്തിലൂടെ പ്രേക്ഷക പരിചിതനായ ഋഷി, ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ്സ് കീഴടക്കിയത്. തുടർന്ന് ബിഗ് ബോസ് സീസണ്‍ 6 ല്‍ ഫോര്‍ത്ത് റണ്ണറപ് ആയിരുന്നു ഋഷി.

സീരിയൽ താരം, ഡാൻസർ, മോഡൽ എന്നിങ്ങനെയെല്ലാം പ്രശസ്തയാണ് ഐശ്വര്യ. സിനിമ സ്റ്റെലിലാണ് താരം പ്രപ്പോസല്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ഹല്‍ദി വീഡിയോയും പുറത്തുവന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img