web analytics

എല്ലാ ട്രെയിൻ യാത്രാ സേവനങ്ങളും ഇനി ഒറ്റക്കുടക്കീഴിൽ; ‘സൂപ്പർ ആപ്’ പുറത്തിറക്കാനൊരുങ്ങി റെയിൽവേ; ടിക്കറ്റ് ബുക്കിംഗ്, ട്രാക്കിങ്, ഫീഡ് ബാക്, ഫുഡ് ഓൺ ട്രാക്ക് എല്ലാം ഒറ്റ ക്ലിക്കിൽ !

‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. വിവിധ ട്രെയിൻ യാത്രാ സേവനങ്ങൾക്കായി
ഒറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണു റെയിൽവേ ഒരുങ്ങുന്നത്. .ഈ വർഷം അവസാനത്തോടെ ‘സൂപ്പർ ആപ്’ അവതരിപ്പിക്കുമെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. Railways is about to release ‘Super App’

റിസർവ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ള സംവിധാനം, ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയിൽ കണക്റ്റ്, ഭക്ഷണം എത്തിക്കുന്നതിന് ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്കിന് റെയിൽ മദദ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ടാകും.

ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും ആപ്പിന്റെ പ്രവർത്തനം. ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിൻ ഷെഡ്യൂൾ നോക്കാനും എല്ലാം ഇനി ഒരൊറ്റ ആപ്പ് മതിയാകും.

റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതും ആപ് പുറത്തിറക്കാൻ കാരണമായി. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img