web analytics

ആശുപത്രിയിലെ ബിൽ കൗണ്ടറിൽ സ്വന്തം അക്കൗണ്ടിന്റെ ക്യുആർ കോ‍ഡ്, രണ്ടു വർഷത്തിനിടെ തട്ടിയെടുത്തത് 52.24 ലക്ഷം രൂപ; കാഷ്യറായ യുവതി അറസ്റ്റിൽ

ചെന്നൈ: പണമടക്കാനുള്ള ക്യുആർ കോഡ് മാറ്റി സ്ഥാപിച്ച് അരക്കോടിയിലേറെ തട്ടിയെടുത്ത യുവതി പിടിയിൽ. അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആർ കോ‍ഡ് കാണിച്ച് കാഷ്യറായ യുവതി 52.24 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.(QR Code Scam; Cashier woman arrested)

സാമ്ബാവൈഹിൽ തിരുവാരൂർ സ്വദേശി എം.സൗമ്യയാണു (24) പിടിയിലായത്. ആശുപത്രി ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് .ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു.

ആശുപത്രിയിലെ പല ബില്ലുകളും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്ന് അണ്ണാനഗറിൽ ഫെർട്ടിലിറ്റി ഹോസ്പിറ്റൽ നടത്തുന്ന ഡോ.ബി.മൈഥിലി പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മേയ് മുതൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഒരു മാസത്തെ രേഖകൾ പരിശോധിച്ചപ്പോൾ ചില രോഗികളുടെ വിവരങ്ങൾ രജിസ്റ്ററിൽ ചേർത്തിട്ടില്ലെന്നു കണ്ടെത്തി. തുടർന്ന് 2022 ഫെബ്രുവരി മുതൽ സൗമ്യ പണം തട്ടുന്നതായും കണ്ടെത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img