web analytics

കോഴിക്കോട് ഫ്ലാറ്റിൽ വീട്ടമ്മ മരിച്ചനിലയിൽ; സ്വർണാഭരണം മോഷണം പോയി; മകളുടെ ഭർത്താവ്‌ കസ്റ്റഡിയിൽ

കോഴിക്കോട്ഫ്ലാറ്റിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവണ്ണൂർ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്. പയ്യടിമീത്തൽ ജിഎൽപി സ്കൂളിനു സമീപത്തെ സിപി ഫ്ലാറ്റിലാണ് സംഭവം. Housewife found dead in Kozhikode flat

മൃതദേഹത്തിൽ നിന്നു സ്വർണാഭരണം മോഷണം പോയതായി പന്തീരാങ്കാവ് പൊലീസ് സംശയിക്കുന്നു. മരണം കൊലപാതകമാണോ എന്നും സംശയമുണ്ട്.

മകൾക്കും മരുമകനും ഒപ്പം കഴിഞ്ഞ 4 വർഷമായി പയ്യടിമീത്തൽ സ്വദേശി ഖാലിദിന്റെ ഫ്ലാറ്റിലാണ് ഇവർ താമസിക്കുന്നത്. ഇന്നലെ രാവിലെ ജോലിക്കുപോയ മകൾ രാത്രി തിരിച്ചെത്തിയപ്പോഴാണ് അസ്മാബിയെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഇന്നു ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് അയക്കും.

പ്രതിയെന്നു സംശയിക്കുന്ന മകളുടെ ഭർത്താവിനെ പൊലീസ് പാലക്കാടു നിന്നു കസ്റ്റഡിയിലെടുത്തു. ഇയാളെ പുലർച്ചയോടെ പൊലീസ് സ്റ്റേഷനിൽ എത്തിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img