കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്
കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. എറണാകുളത്തെ സിവിൽ പൊലീസ് ഓഫിസർ സിപിഒ പി.പി. അനൂപിനെയാണ് വിജിലൻസ് പിടികൂടിയത്. കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.(Police officer arrested while taking bribe)
പണം നൽകിയില്ലെങ്കിൽ കെട്ടിട അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ അനുവദിക്കില്ലെന്നും ലോറി പിടിച്ചെടുക്കുമെന്നും അനൂപ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് കരാറുകാരൻ വിജിലൻസിനെ സമീപിച്ചത്.
തുടർന്ന് വിജിലൻസിന്റെ നിർദ്ദേശപ്രകാരം പണം നൽകാമെന്ന് പറഞ്ഞ് കാക്കനാടേക്ക് വിളിച്ചുവരുത്തി. ഇവിടെ നിന്ന് പണം കൈമാറുന്നതിനിടെ അനൂപിനെ വിജിലൻസ് പോകുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.