മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത്
ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്. ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത്.(Aadujeevitham out from Oscar 2025 list)
ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും നിർമിച്ച ‘അനുജ’ ഇടം പിടിച്ചു. 14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരസ് പ്രഖ്യാപനത്തില്‍ ശ്രദ്ധ നേടി. മാര്‍ച്ച് രണ്ടിനാണ് അവാര്‍ഡ് പ്രഖ്യാപനം.
നാമനിർദേശ പട്ടിക
∙മികച്ച സംവിധാനം
ഷോൺ ബേക്കർ (അനോറ)
ബ്രാഡി കോർബെറ്റ് ( ദ് ബ്രൂട്ടലിസ്റ്റ്)
ജയിംസ് മാൻഗൊൾഡ് ( എ കംപ്ലീറ്റ് അൺനൗൺ)
ജോക്ക് ഓഡിയാർഡ് (എമിലിയ പെരെസ്)
കോർലി ഫർജാ ( ദ് സബ്സ്റ്റൻസ്)
∙മികച്ച നടൻ
എഡ്രിയൻ ബ്രോഡി ( ദ് ബ്രൂട്ടലിസ്റ്റ്)
തിമോത്തി ഷാലമെ (എ കംപ്ലീറ്റ് അൺനൗൺ)
കോൾമൻ ഡൊമിൻഗൊ (സിങ് സിങ്)
റേൾഫ് ഫൈൻസ് (കോൺക്ലേവ്)
സെബാസ്റ്റ്യൻ സ്റ്റാൻ ( ദ് അപ്രെന്റിസ്)
∙മികച്ച നടി
സിന്തിയ എറിവോ (വിക്കെഡ്)
കാർല സൊഫിയ ഗസ്കൊണ്‍ (എമിലിയ പെരെസ്)
മൈക്കി മാഡിസൺ (അനോറ)
ഡെമി മോർ (ദ് സബ്സ്റ്റൻസ്)
ഫെർണാണ്ട ടോറെസ് (ഐ ആം സ്റ്റിൽ ഹിയർ)
∙കോസ്റ്റ്യൂം ഡിസൈൻ
എ കംപ്ലീറ്റ് അൺനൗൺ (അരിയാനെ ഫിലിപ്സ്)
കോൺക്ലേവ് (ലിസി ക്രിസ്റ്റിൽ)
ഗ്ലാഡിയേറ്റർ 2 ( ജാന്റി യേറ്റ്സ്, ഡേവ് ക്രോസ്മാൻ)
നൊസ്ഫെറാറ്റു (ലിൻഡ മുയിർ)
∙മികച്ച ഒറിജിനൽ സ്കോർ
ദ് ബ്രൂട്ടലിസ്റ്റ് (ഡാനിയൽ ബ്ലുംബെർഗ്)
കോൺക്ലേവ് (വോൾകെർ ബെർടെൽമാൻ)
എമിലിയെ പെരെസ് (ക്ലെമെന്റ് ഡകോള്‍, കമിലി)
വിക്ക്ഡ്(ജോൺ പവൽ, സ്റ്റീഫെൻ ഷ്വാർട്സ്)
ദ് വൈൽഡ് റോബട്ട് ( ക്രിസ് ബൊവേഴ്സ്)
∙മികച്ച സഹനടൻ
യൂറ ബൊറിസൊവ് (അനോറ)
കീരൺ കൾക്കിൻ ( എ റിയൽ പെയ്ൻ)
എഡ്‌വാർഡ് നോർട്ടൺ ( എ കംപ്ലീറ്റ് അൺനൗണ്‍)
ഗൈ പിയേഴ്സ് (ദ് ബ്രൂട്ടലിസ്റ്റ്)
ജെറമി സ്ട്രോങ് (ദ് അപ്രെൻഡിസ്)
∙ മികച്ച ചിത്രം
അനോറ
ദ് ബ്രൂട്ടലിസ്റ്റ്
എ കംപ്ലീറ്റ് അൺനൗൺ
കോൺക്ലേവ്
ഡ്യൂൺ പാർട്ട് 2
എമിലിയ പെരെസ്
ഐ ആം സ്റ്റിൽ ഹിയർ
നിക്കെൽ ബോയ്സ്
ദ് സബ്സ്റ്റൻസ്
വിക്കെഡ്