web analytics

പ്രതിപക്ഷ നേതാവ് ആര്‍ അശോകയെ എച്ച്‌ഐവി സാന്നിധ്യമുള്ള രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചു;ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

കര്‍ണാടകയില്‍ ബിജെപി എംഎല്‍എ രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാനും ഹണിട്രാപ്പില്‍ കുടുക്കാനും ശ്രമിച്ചെന്ന് പോലീസിൻ്റെ കുറ്റപത്രം. രാജരാജേശ്വരി നഗര്‍ എംഎല്‍എയായ ബിജെപി നേതാവ് മുനിരത്‌നയ്‌ക്കെതിരെ കര്‍ണാടക പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അതിനിര്‍ണായക വിവരങ്ങളുള്ളത്.

എംഎല്‍എ പല തവണ മാനഭംഗപ്പെടുത്തിയെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ 40കാരി പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് ആര്‍ അശോകയെ എച്ച്‌ഐവി സാന്നിധ്യമുള്ള രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ്അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

ബിജെപി ഭരണത്തില്‍ മുനിരത്‌ന റവന്യു മന്ത്രിയായിരിക്കെയാണ് പ്രതിപക്ഷ നേതാവിനെതിരെ നീചമായ നീക്കം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി പൊലീസ് ഉദ്യോഗസ്ഥനായ ഇയാന്‍ റെഡ്ഡിയുമായി ചേര്‍ന്ന് മുനിരത്‌ന ഗൂഢാലോചന നടത്തി. എന്നാല്‍ പദ്ധതി പരാജയപ്പെട്ടെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

2481 പേജുള്ള കുറ്റപത്രത്തില്‍ 146 സാക്ഷി മൊഴികളുണ്ട്. തെളിവുകളായി 850 രേഖകളും ഹാജരാക്കി. രാഷ്ട്രീയ എതിരാളികളെ ഹണിട്രാപ്പിലൂടെ കുടുക്കാന്‍ ശ്രമിച്ചെന്നും പോലീസ് കണ്ടെത്തി. തന്നെ ഹണിട്രാപ്പിനായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ വാദത്തിന് തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

Related Articles

Popular Categories

spot_imgspot_img