web analytics

പ്രാർഥനകൾ വിഫലം; യുകെയിൽ കാണാതായ പെരുമ്പാവൂർ സ്വദേശിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നും

എഡിൻബറോ: യുകെയിൽ നിന്ന് കാണാതായ പെരുമ്പാവൂർ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. എഡിൻബറോയിലെ ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നുമാണ് സാന്ദ്ര സജുവിന്റെ (22) മൃതദേഹം കണ്ടെത്തിയത്. 

ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു സാന്ദ്ര. നാട്ടിൽ  പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനിയാണ്. വിദ്യാർഥി വീസയിൽ കഴിഞ്ഞ വർഷമാണ് സാന്ദ്ര യുകെയിൽ എത്തിയത്.

ആഴ്ച്ചകൾക്ക് മുൻപാണ് സാന്ദ്രയെ കാണാതായത്. ലിവിങ്സ്റ്റണിലെ ആൽമണ്ട്‌വെയിലിലെ അസ്ദ സൂപ്പർമാർക്കറ്റിന് സമീപത്തെ സാന്ദ്രയുടെ സിസിടിവി ദൃശ്യം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. 

ഇതോടെ സാന്ദ്രയെ എത്രയും വേഗം കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം. നിലവിൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img