web analytics

1200 രൂപയുടെ ടിക്കറ്റുക‍ൾ വിറ്റത് 7000 രൂപയ്ക്ക്; ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജീവനക്കാരനടക്കം 8 പേർ അറസ്റ്റിൽ

ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് കരി‍ഞ്ചന്തയിൽ വിറ്റ 8 പേർ അറസ്റ്റിൽ. ബെംഗളുരുവിലാണ് സംഭവം. വാതുവയ്പുമായി ബന്ധപ്പെട്ട് മറ്റു 2 പേരെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു–ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന്റെ ടിക്കറ്റുകളാണ് കരി‍ഞ്ചന്തയിൽ വിറ്റത്. 1200 രൂപയുടെ ടിക്കറ്റുക‍ൾ 7000 രൂപയ്ക്ക് ആണ് വിറ്റഴിച്ചത്.

സംഭവത്തിൽ സ്റ്റേഡിയത്തിലെ കന്റീൻ ജീവനക്കാരൻ ചണ്ഡീഗഡ് സ്വദേശി മനോജ് ഖണ്ഡെയും (28) സഹായി സന്തോഷും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സ്വകാര്യ കമ്പനിക്ക് സൗജന്യമായി നൽകിയ ടിക്കറ്റ് 5000– 10000 രൂപയ്ക്ക് വിറ്റതിന് ചെറിയാൻ എന്നയാളെയും സഹായികളായ 4 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റൊരു കേസിൽ മഞ്ജുനാഥ (44) എന്നയാളും അറസ്റ്റിലായിരുന്നു. ‘ദുബായ് എക്സ്ചേഞ്ച്’ എന്ന പേരിൽ വാതുവയ്പു നടത്തിയതിന് രാജസ്ഥാൻ സ്വദേശികളായ സന്തോഷ്, യാഷ് എന്നിവരാണ് അറസ്റ്റിലായത്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img