web analytics

തൃശൂരിൽ ജ്വല്ലറിയിൽ മോഷണ ശ്രമം; മിനിട്ടുകൾക്കുള്ളിൽ പ്രതിയെ പോലീസ് പൂട്ടിയതിങ്ങനെ:

തൃശൂരിൽ ജ്വല്ലറിയിൽ മോഷണ ശ്രമം; മിനിട്ടുകൾക്കുള്ളിൽ പ്രതിയെ പോലീസ് പൂട്ടിയതിങ്ങനെ.

തൃശൂർ കുരിയച്ചിറയിലുള്ള ജ്വല്ലറി കുത്തിതുറന്ന് അകത്തുകയറി മോഷണത്തിനു ശ്രമിച്ച പേരാമംഗലം ഗാന്ധിനഗർ സ്വദേശിയായ കോന്നിക്കരവീട്ടിൽ ജിൻറോ (24) യെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി പോലീസ്.

കഴിഞ്ഞ ദിവസം പൂങ്കുന്നത്തെ എ ടി എം കൌണ്ടർ തകർത്ത് മോഷണ ശ്രമംനടത്തിയതും പ്രതിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സെപ്റ്റംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഗവർണറുടെ ഡ്യൂട്ടിക്ക് പൊലീസുകാരൻ എത്തിയത് മദ്യപിച്ച് ലക്ക് കെട്ട്

പ്രതി കുരിയചിറയിലുള്ള ജ്വല്ലറിയിൽ മോഷണം നടത്തുന്നതിനായി ഗ്രിൽമുറിച്ച് അകത്തുകയറുകയായിരുന്നു. സ്ഥാപനത്തിലെ സിസിടിവി യിലൂടെ ദൃശ്യം കണ്ട സ്ഥാപന ഉടമ എമർജൻസി നമ്പരായ 112 ലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ച ഉടൻതന്നെ കൺട്രോൾ റൂമിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അകത്തുകയറി പരിശോധിച്ച ഉദ്യോഗസ്ഥർ സ്ഥാപത്തിലെ ബാത്ത്‌റൂമിൽ ഒളിച്ചിരുന്ന മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

അന്വേഷണത്തിൽ പ്രതി മോഷണത്തിനായി മോട്ടോർസൈക്കിളിൽ വന്നതായും അഞ്ചിന് പൂങ്കുന്നത്തെ എ ടി എം തകർത്ത് മോഷണത്തിന് ശ്രമിച്ചിരുന്നു എന്നതും വ്യക്തമായി.

ജ്വല്ലറി, എ ടി എം എന്നിവയിലെ മോഷണ ശ്രമത്തെ കുറിച്ച് അന്വേഷണം തുടരുന്നുണ്ടെന്നും അത്യാവശ്യഘട്ടങ്ങളിൽ പോലീസിന്റെ സഹായത്തിന് 112 എന്ന എമർജൻസി നമ്പരിലേക്ക് വിളിക്കേണ്ടതിനെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ്‌ െഎ പി എസ് അറിയിച്ചു.

അസിസ്റ്റൻറ് കമ്മീഷണർ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ നെടുപുഴ എസ് എച്ച് ഒ ഫക്രുദ്ദീൻ, സബ് ഇൻസ്‌പെക്ടർ ജയനാരായണൻ, കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ ടോണി,

അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ സിന്ധു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രീബു, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, രോഹിത്, അനീഷ്, നിഷാദ് ഹോം ഗാർഡ് സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് റെക്കോർഡ് നേട്ടങ്ങൾക്കുശേഷം...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

Related Articles

Popular Categories

spot_imgspot_img