ഇടുക്കി കട്ടപ്പന 20 ഏക്കർ അസീസി സ്നേഹാശ്രമത്തിൽ ധ്യാനത്തിന് എത്തിയ വിദ്യാർഥികളുടെ മൂന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോലഞ്ചേരി മങ്ങാട്ടൂർ ചക്കുങ്ങൽ വീട്ടിൽ അജയ് കുമാറിനെ (55) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ധ്യാനത്തിന് എത്തിയ വിദ്യാർഥികളുടെ മൊബൈൽ ഫോണുകൾ ധ്യാനം നടത്തിയവർ വാങ്ങി ആശ്രമത്തിന് ഉള്ളിൽ സൂക്ഷിച്ചിരുന്നു. ഈ ഭാഗത്ത് ആരുമില്ലാതിരുന്ന സമയം നോക്കി അതിക്രമിച്ചു കയറിയാണ് പ്രതി മൂന്നു ഫോണുകൾ മോഷ്ടിച്ചത്.
ഏകദേശം 15,000 ഫോൺ ഒന്നിന് വിലവരുന്ന മൊബൈൽ ഫോണുകൾ ആണ് മോഷ്ടിച്ചത്. പോലീസ് എത്തി ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ വിവാദ കമ്പനികളിൽ നിന്നും വിശദീകരണം തേടി
മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ നിർമ്മാണ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്ത് കേന്ദ്രം ഉത്തരവിറക്കി. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ട്രാൻസ്‌പോർട്ട് മന്ത്രാലയം നടപടിയെടുത്തത്. കൂടുതൽ കരാർ കമ്പനിക്കെതിരെ ഇത്തരത്തിൽ നടപടിയുണ്ടായേക്കും.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സർവ്വീസ് റോഡിലേക്ക് പതിച്ചത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാർനിലവിൽ ചികിത്സയിലാണ്. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. 21 നാണ് ഡൽഹി ഐഐടി പ്രൊഫസർ ജിവി റാവു മേൽനോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്.
നിർമ്മാണ ചുമതല കെഎൻആർ കൺസ്ട്രക്ഷൻസിനും കൺസൾട്ടൻസി എച്ച്ഇസി എന്ന കമ്പനിക്കുമായിരുന്നു. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ വിവാദ കമ്പനികളിൽ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഇതിനോടകം രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പ്രൊജക്ട് മാനേജർ അമർനാഥ് റെഡ്ഡി, കൺസൾട്ടന്റ് ടീം ലീഡർ രാജ്കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കൂരിയാട് ദേശീയ പാത തകർന്നതിന് കാരണം റോഡിന് താഴെയുള്ള മണ്ണിന്റെ പ്രശ്‌നമാകാമെന്നാണ് സംഘത്തിന്റെ റിപ്പോർട്ട്. തകർന്ന ദേശീയപാതയുടെ മുകൾ ഭാഗവും സർവീസ് റോഡുമടക്കം പരിശോധിച്ചിരുന്നു. താഴത്തെ ഭാഗം പരിശോധിക്കാതെ സംഘം മടങ്ങിയതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് തിരിച്ചെത്തിയ സംഘം സർവീസ് റോഡ് അടക്കം പരിശോധിക്കുകയായിരുന്നു.